രണ്ടത്താണിയിൽ വൻ തുണിക്കട കത്തിനശിച്ചു ;കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതെന്ന്‌ സംശയം

മലപ്പുറം>  രണ്ടത്താണിയില്‍ വസ്‌ത്രകടയായ  മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനം കത്തി നശിച്ചു. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം. കടയുടെ ഭിത്തി തുരന്ന നിലയിലാണ് . വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ്‌  കടയ്ക്ക് തീപിടിച്ചത് കരുതുന്നു. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്‍റേതാണ് വസ്ത്രസ്ഥാപനം.

ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന വസ്ത്രസ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍ നിന്നും രണ്ട് അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.  സംഭവത്തില്‍ കാടാമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു

Comments

COMMENTS

error: Content is protected !!