ടോം തോമസ് വധക്കേസിൽ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചാം കേസിലും മുഖ്യപ്രതിയായ ജോളി എന്ന ജോളിയമ്മ ജോസഫ്(47)ന്റെ അറസ്റ്റ് രേഖപ്പെടുത്തും. ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യുന്നത്.

 

കുറ്റ്യാടി സി.ഐ. എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ ജില്ലാജയിലിലെത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡിറിപ്പോർട്ട് സമർപ്പിച്ച് ജോളിയെ പിന്നീട് കസ്റ്റഡിയിൽ വാങ്ങും.

 

ടോം തോമസ് കേസിൽ അറസ്റ്റിന്‌ അനുമതി തേടി അസിസ്റ്റൻറ് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മുഖേന അന്വേഷണസംഘം സമർപ്പിച്ച അപേക്ഷയ്ക്ക്

 

കൊയിലാണ്ടി കോടതി തിങ്കളാഴ്ച അനുമതി നൽകുകയായിരുന്നു.

 

2008 ഓഗസ്റ്റ് 26-നാണ് പൊന്നാമറ്റം തറവാടിന്റെ കാരണവരായ ടോം തോമസ് മരിച്ചത്. വീടും സ്വത്തും സ്വത്തമാക്കാനായി ടോം തോമസ് സ്ഥിരമായി കഴിക്കുന്ന ഗുളികയിൽ സയനൈഡ് ചേർത്തുനൽകി അദ്ദേഹത്തെ ജോളി വധിച്ചെന്നാണ് കേസ്.

 

പിന്നീട് ടോം തോമസിന്റെ വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്തുക്കളെല്ലാം ജോളി തന്റെ പേരിലാക്കിയിരുന്നു. ഇതിനെതിരേ ടോമിന്റെ മറ്റു മക്കൾ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം നടന്നതും പിന്നീട് വലിയൊരു കൊലപാതക പരമ്പരതന്നെ വെളിച്ചത്തായതും.

 

Comments

COMMENTS

error: Content is protected !!