കൊയിലാണ്ടിയിൽ ദേശീയ പാതയുടെ പ്രവർത്തി അതിവേഗം പുരോഗമിക്കുന്നു

കൊയിലാണ്ടി: ദേശീയ പാത യുടെ വികസനം കൊയിലാണ്ടിയിൽ അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കെ. ദാസൻ എം.എൽ.എ.നിയമസഭയിൽ ഇത് സംബന്ധിച്ച് ചോദിച്ചതിനുള്ള ഉത്തരമായാണ് സർക്കാർ മറുപടി നൽകിയത്.
.  കൊയിലാണ്ടി മണ്ഡലത്തിൽ ദേശീയ പാത വെങ്ങളം മുതൽ മൂരാട് പാലം വരെ വേഗത്തിൽ നീങ്ങുകയാണ്.
വെങ്ങളം മുതൽ ചെങ്ങോട്ടുകാവ് റെയിൽവെ ഓവർ ബ്രിഡ്ജു വരെ നിലവിലുള്ള ദേശീയ പാത തന്നെ 45 മീറ്റർ വീതിയിൽ വികസിക്കും തുടർന്ന് ചെങ്ങോട്ടുകാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് കിഴക്ക് ഭാഗത്തൂടെ റെയിൽവെ ക്രോസിംഗ് ഒഴിവാക്കി നന്തി റെയിൽവെ ഓവർ ബ്രിഡ്ജിന് കിഴക്ക് വന്ന് നിലവിലെ ദേശീയ പാതയോട് ചേരുവിധം ചെങ്ങോട്ടുകാവ് – നന്തി ബൈപ്പാസ് നിർമ്മാണം നടക്കും.  തുടർന്ന് നന്തി മുതൽ മൂരാട് വരെ നിലവിലുള്ള പാത തന്നെ 45 മീറ്ററിൽ വികസിക്കും.
വെങ്ങളം മുതൽ അഴിയൂർ വരെ ഇതുവരെയായി ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി 94 കോടി 17 ലക്ഷത്തിൽപരം രൂപ നഷ്ടപരിഹാരം നൽകി കഴിഞ്ഞു.  കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിൽ ദേശീയ പാതക്കും ബൈപ്പാസിനുമായി 93.7373 ഹെക്ടർ സ്ഥലം ഏറ്റെടുക്കാനുണ്ട്.   ഇരിങ്ങൽ വില്ലേജ്  ഭാഗങ്ങളിൽ മാത്രം 2.0991 ഹെക്ടർ ഭൂമി ഏറ്റെടുക്കാനായി അനുവദിച്ചു കിട്ടിയ 109 കോടി രൂപയിൽ  29 കോടി 64 ലക്ഷം രൂപ ഭൂമി വിട്ടു നൽകിയ കുടുംബങ്ങൾക്ക് ഇതിനോടകം നൽകി കഴിഞ്ഞു.  ചേമഞ്ചേരി വില്ലേജിൽ സ്ഥലം ഏറ്റെടുക്കുന്നതിനായി അനുവദിച്ച 13 കോടി 35 ലക്ഷത്തിൽപരം രൂപയിൽ 7 കോടി 39 ലക്ഷം നഷ്ടപരിഹാരമായി നൽകി 50% ത്തിലധികം ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു.  മറ്റു വില്ലേജ് പരിധികളിൽ കൂടി നഷ്ടപരിഹാര തുകകൾ വിതരണം ചെയ്യാനുള്ള നടപടികൾ ദ്രുത ഗതിയിൽ മുന്നേറുകയാണ്.  ഈ പ്രവൃത്തികളുടെ ഓരോ ദിവസമുള്ള പ മുഖ്യമന്ത്രിയുടെ ‘നിർദ്ദേശപ്രകാരം ഓരോ മാസവും കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് വിലയിരുത്തി വരുന്നുണ്ട്.
ദേശീയ പാതയുടെ ഭാഗമായ ചെങ്ങോട്ടുകാവ് – നന്തി ബൈപ്പാസ് നിർമ്മാണം ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികൾ വേഗത്തിൽ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. ചെങ്ങോട്ടു കാവു മുതൽ നന്തി വരെ നീളുന്ന ബൈപ്പാസ് 11 കിലോമീറ്ററാണ്.  ബൈപ്പാസിന് ആവശ്യം വരുന്ന ഭൂമിയുടെ അന്തിമ അളവ് തിട്ടപ്പെടുത്തൽ ദ്രുതഗതിയിൽ തന്നെ നടന്നു കൊണ്ടിരിക്കുകയാണ്.  3.എ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുകയും സർവ്വെ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം 3ഡി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.  വിട്ടു പോയ സർവ്വെ നമ്പറുകൾ കൂട്ടിച്ചേർത്ത് വീണ്ടും പുതുക്കിയ അന്തിമ 3.എ, 3.ഡി വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.  സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീർണ്ണവും അതിലുൾപ്പെടുന്ന വീടുകൾ,വൃക്ഷങ്ങൾ മറ്റുള്ളവ എന്നിവയുടെയും കണക്കെടുപ്പും ദ്രുത ഗതിയിൽ തുടരുകയാണ്.
ദേശീയ പാതയിലൂടെയുള്ള ഗതാഗതം അനുദിനം വർദ്ധിച്ച് വന്ന് വലിയൊരു ഗന്താഗതക്കുരുക്കിലേക്ക് നമ്മുടെ നാട് നീങ്ങിക്കൊണിരിക്കുന്നത് കാണാതിരുന്നു കൂട.  ദേശീയപാതാ വികസനത്തിനായി ഭൂമി കൈയ്യോഴിയേണ്ടി വരുന്നവർക്ക് നല്ല രീതിയിലുള്ള നഷ്ടപരിഹാരം വാങ്ങി നൽകാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കെ.ദാസൻ അറിയിച്ചു.
Comments

COMMENTS

error: Content is protected !!