ആശ്രയ കുടുംബങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി

 

ആശ്രയ കുടുംബങ്ങൾക്ക് മെഡിക്കൽ ക്യാമ്പ്: കൊയിലാണ്ടി നഗരസഭ – ആശ്രയ -അഗതി രഹിത പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭയിലെ ആശ്രയ വിഭാഗത്തിൽ പെട്ട 253 പേർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ മാസത്തിലൊരിക്കൽ നഗരസഭ വിതരണം ചെയ്യുന്നുണ്ട്. വീടില്ലാത്ത ആ ആശ്രയവിഭാഗത്തിൽ പെട്ടവർക്ക് വീട് വച്ച് നൽകാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. അവർക്കുള്ള  രോഗനിർണ്ണയത്തിനും ചികിത്സക്കുമാണ് ക്യാമ്പ് നടത്തിയത്.  ക്യാമ്പ് നഗരസഭാ ചെയർമാൻ കെ.സത്യൻ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർമാൻ അജിത വി.കെ. അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ചെയർമാൻ കെ.ഷിജു. – കൗൺസിലർമാരായ ‘ഗോകുൽദാസ് , പി.കനക , ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. സുധാകരൻ, കെ.എം. പ്രസാദ്. ഇന്ദുലേ, റീജ എന്നിവർ സംസാരിച്ചു

Comments

COMMENTS

error: Content is protected !!