വൈദ്യുതി മുടക്കം പൊതുജനം ദുരിതത്തില്‍

കൊയിലാണ്ടി: കന്നൂര്‍ സബ് സ്റ്റേഷനില്‍ നിന്ന് കൊയിലാണ്ടിയിലേക്കുള്ള വൈദ്യുതി ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ രണ്ട് ദിവസമായി രാവിലെ എട്ട് മണിക്ക് മുമ്പായി ഓഫാക്കുന്ന വൈദ്യുതി വൈകീട്ട് ആറര മണി കഴിഞ്ഞാണ് വരുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ തൊഴില്‍ മേഖലയും പ്രതിസന്ധിയിലാണ്. ചില കച്ചവട സ്ഥാപനങ്ങള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് കച്ചവടം നടത്തുന്നത്. .ഗാര്‍ഹിക ഉപഭോക്താക്കളും വൈദ്യുതി മുടക്കത്തില്‍ നട്ടം തിരിയുന്ന അവസ്ഥയാണ്. ഒരാഴ്ച കുടി വൈദ്യുതി മുടങ്ങുമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ നല്‍കുന്ന സൂചന. കൊയിലാണ്ടി നഗരത്തില്‍ സബ് സ്റ്റേഷന്‍ സ്ഥാപിച്ചാലെ വൈദ്യുതി മുടക്കത്തിന് പരിഹാരമാകുകയുള്ളു. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കെ.എസ്.ഇ.ബി.അസി.എന്‍ജിനീയറുടെ ഓഫീസ് ഉപരോധിച്ചു. കെ.കെ.നിയാസ്, കെ.പി.രാജേഷ്, വി.പി.ബഷീര്‍, യു.കെ.അസീസ്, ബാബു സുകന്യ, നേതൃത്വം നല്‍കി.

Comments

COMMENTS

error: Content is protected !!