സംസ്ഥാനത്ത് പോളിയോ തുള്ളിമരുന്ന്‌ വിതരണം നാളെ

സംസ്ഥാനത്ത്  അഞ്ചുവയസ്സിൽ താഴെയുള്ള 24,50,477 കുട്ടികൾക്ക്‌  ഞായറാഴ്‌ച പോളിയോ തുള്ളിമരുന്ന്‌ നൽകും.  തിരുവനന്തപുരം വിളപ്പിൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ  രാവിലെ എട്ടിന്‌ മന്ത്രി കെ കെ  ശൈലജ  ഉദ്‌ഘാടനം ചെയ്യും.

 

പോളിയോ തുള്ളിമരുന്ന്‌ വിതരണത്തിന്‌  സംസ്ഥാനത്ത്‌ 24,247 വാക്‌സിനേഷൻ ബൂത്തുകളും (ഒരു ബൂത്തിന് രണ്ട്‌ പരിശീലനം ലഭിച്ച വാക്‌സിനേറ്റർ)   ട്രാൻസിറ്റ് ബൂത്തുകളും മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചു.  ഞായറാഴ്ച മരുന്ന്‌ നൽകാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കളും ചൊവ്വയും  വീടുകളിലെത്തി  നൽകും.

 

റെയിൽവേ സ്‌റ്റേഷനുകളുൾപ്പെടെ ട്രാൻസിറ്റ് ബൂത്തുകൾ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും.  ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും  വാക്‌സിൻ നൽകും.
Comments

COMMENTS

error: Content is protected !!