ചേളന്നൂര്‍ ഹോമിയോ ആശുപത്രിയില്‍  ഇനി പച്ചക്കറി വിളയും

ചേളന്നൂര്‍ ഗവ.ഹോമിയോ ഡിസ്പെന്‍സറി വളപ്പില്‍ ചേളന്നൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ‘ജീവനി’ നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി കൃഷി തുടങ്ങുന്നു. വര്‍ഷങ്ങളായി കാടുമുടി  ഇഴജന്തുക്കളുടെ സൈ്വരവിഹാര കേന്ദ്രമായിരുന്ന 50 സെന്റ് സ്ഥലത്താണ് പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ കോളനിയിലെ പത്ത് വനിതകളുടെ കഠിന പ്രയത്നം കൊണ്ട് പച്ചക്കറി കൃഷിക്ക് തയ്യാറാക്കിയത്. പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനവും തൈ നടീലും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വത്സല നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ടി ദിലീപ് കുമാര്‍ നേതൃത്വം നല്‍കി, വൈസ് പ്രസിഡണ്ട് പി.എം വിജയന്‍, മെമ്പര്‍മാരായ പി.കെ കവിത, പുതിയോത്ത് ഗൗരി, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ ഭാഗ്യശ്രീ, കൃഷി അസിസ്റ്റന്റ് നഷീദ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!