മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് സെന്‍കുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാറടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. സെന്‍കുമാറും സുഭാഷ് വാസുവുമുള്‍പ്പടെ എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ ആരോപണം ഉന്നയിച്ച്‌ക്കൊണ്ട് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. ഡിജിപി ആയിരുന്നപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള ആരോപണങ്ങള്‍ എന്ത്‌ക്കൊണ്ട് അന്വേഷിച്ചില്ലെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് സെന്‍കുമാര്‍ തട്ടിക്കയറുകയും മോശമായി പെരുമാറുകയുമായിരുന്നു.
സെന്‍കുമാറിനോടൊപ്പം വന്ന ആളുകള്‍ മാധ്യമ പ്രവര്‍ത്തകനെ പിടിച്ച് തള്ളുകയും പുറത്താക്കാന്‍ ശ്രമിക്കുകയുമുണ്ടായി. തുടര്‍ന്ന് മറ്റു മാധ്യമ പ്രവര്‍ത്തകര്‍ ഇടപ്പെട്ടതോടെ സെന്‍കുമാറിനൊപ്പമെത്തിയവര്‍ പിന്‍മാറുകയായിരുന്നു.
Comments

COMMENTS

error: Content is protected !!