സിമ്പിളാണ്, ടേസ്റ്റിയാണ്; ചിക്കന്‍ ഓംലെറ്റ് ഉണ്ടാക്കിയാലോ ?

ഏ റ്റവും എളുപ്പത്തില്‍ തയ്യാറാക്കാം എന്നതാണ് മുട്ട കൊണ്ടുള്ള വിഭവങ്ങളുടെ പ്രത്യേകത. കറിയൊരല്‍പം കുറഞ്ഞാല്‍ ഒരു ഓംലെറ്റ് ഉണ്ടാക്കി തൃപ്തിപ്പെടുന്നവരുണ്ട്. സാധാരണ ഓംലെറ്റില്‍ നിന്നും വ്യത്യസ്തമായി ചിക്കന്‍ ഓംലെറ്റ് ഉണ്ടാക്കി നോക്കിയാലോ? ചിക്കന്‍ ഓംലെറ്റ് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്.

 

ചേരുവകള്‍

 

എല്ലില്ലാത്ത വേവിച്ച ചിക്കന്‍ – മൂന്ന് കഷ്ണം
മുട്ട – ഒന്ന്
പച്ച, മഞ്ഞ, ചുവപ്പ് കാപ്‌സിക്കം നീളത്തില്‍ അരിഞ്ഞത് – മൂന്നു സ്പൂണ്‍
അരിഞ്ഞ സവാള – ഒരു പകുതി
കുരുമുളകുപൊടി – അര ടീസ്പൂണ്‍
ഗരംമസാല – കാല്‍ ടീസ്പൂണ്‍

 

തയ്യാറാക്കുന്ന വിധം

 

സവാള, കാപ്‌സിക്കം എന്നിവ എണ്ണയില്‍ വഴറ്റുക. ശേഷം പൊടികള്‍ ചേര്‍ക്കുക. പിന്നീട് ചിക്കന്‍ ചേര്‍ത്ത് നന്നായി വഴറ്റി മാറ്റി വെക്കുക. മുട്ട കൊണ്ട് ഓംലെറ്റ് ഉണ്ടാക്കുക. തയ്യാറാക്കിയ കൂട്ട് നിരത്തിയശേഷം ഓംലെറ്റ് രണ്ടു ഭാഗത്ത് നിന്നും മടക്കണം. ഇനി സ്പ്രിങ് ഒണിയന്‍ വിതറി അലങ്കരിക്കാം.
Comments

COMMENTS

error: Content is protected !!