അന്തർ സംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

കൊയിലാണ്ടി: അന്തര്‍ സംസ്ഥാനപെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. ബത്തേരി മടക്കിമല സ്വദേശി ഇല്ല്യാസ് എന്ന റിച്ചു(34) നെയാണ് കോഴിക്കോട് റുറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. സെക്സ്സ് റാക്കറ്റ് സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ് പി ആര്‍.ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റ പിടിയിലായ കക്കാടംപൊയില്‍ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ച കേസില്‍ അറസ്റ്റിലായ ഫര്‍സാനയും ഇയാളുടെ കൂട്ടാളിയാണ്. വയനാട്ടിലെ റിസോര്‍ട്ടില്‍ പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത് ഇയാളാണ്. വളരെ തന്ത്രപരമായി ആണ് ഇയാളുടെ റാക്കറ്റ് സംഘം പ്രവര്‍ത്തിക്കുന്നത്. വാഹനങ്ങള്‍ മാറി മാറി ഉപയോഗിക്കുക. വീടുകള്‍ മാറി താമസിക്കുകയാണ് പിടികൂടാതിരിക്കാന്‍ ഇയാള്‍ ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോട്ടൊകള്‍ വരെ ഇയാളുടെ കൈവശമുണ്ട്. മനുഷ്യക്കടത്ത്, ബലാല്‍സംഘം, തുടങ്ങിയ നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തില്‍ എസ്.ഐ.ശ്രീനിവാസന്‍, പി .മോഹനകൃഷ്ണന്‍, എം.പി.ശ്യാം തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍.ഹരിദാസിന്റ അന്വേഷണ പാടവമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.

Comments

COMMENTS

error: Content is protected !!