ഗ്രാമീണ റോഡുകൾ പുനർ നിർമിക്കുന്നതിന് 101 കോടി രൂപ അനുവദിച്ചു- മന്ത്രി ടി.പി രാമകൃഷ്ണൻ

കോഴിക്കോട്‌:കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറത്ത്‌ പച്ചയിലും ചുകപ്പിലുമായി വിളഞ്ഞുനിൽക്കുകയാണ്‌ സേവ്‌ ഗ്രീൻ അഗ്രികൾച്ചറിസ്റ്റ്‌ വെൽഫെയർ കോ ഓപറേറ്റീവ്‌ സൊസൈറ്റിയുടെ വിശാലമായ ചീരത്തോട്ടം. ഒരുമാസം മുമ്പ്‌ നട്ട ചീരകൾ വളർന്ന്‌  പൊട്ടിക്കാൻ പാകമായി നിൽക്കുകയാണ്‌. തികഞ്ഞ ജൈവരീതിയിലാണ്‌ കൃഷി നടത്തിയത്‌. കീടനാശിനികളോ രാസവളങ്ങളോ അടുപ്പിച്ചിട്ടില്ല. പച്ചച്ചീരയാണ്‌ കൂടുതലുള്ളത്‌.
ഇലക്കറികളിൽ പ്രധാനവും പോഷകം നിറഞ്ഞതുമാണ്‌ ചീര. പാകമായെങ്കിലും ആവശ്യക്കാർ കുറവാണെന്നതിനാൽ ചീര വിറ്റഴിക്കൽ പ്രയാസമായിരിക്കയാണ്‌.  ഈ സാഹചര്യത്തിൽ കോഴിക്കോട്ട്‌ അടുത്തദിവസം ചീരമേള സംഘടിപ്പിക്കാൻ ആലോചിക്കുന്നതായി സേവ്‌ഗ്രീൻ പ്രസിഡന്റ്‌ എം പി രജുൽകുമാർ പറഞ്ഞു. പൈങ്ങോട്ടുപുറത്ത്‌ സേവ്‌ഗ്രീൻ ഒരുക്കുന്ന ജൈവകൃഷി തോട്ടത്തിന്‌ തുടക്കമായാണ്‌ ചീരക്കൃഷി ചെയ്‌തത്‌.
ആദ്യഘട്ടമായി മൂന്ന്‌ കാസർകോട്‌ കുള്ളൻ പശുക്കളെ വാങ്ങി. മീൻവളർത്താൻ കുളവുമൊരുക്കി. മുളക്‌, പാഷൻഫ്രൂട്ട്‌, പപ്പായ എന്നിവയും നട്ടു. താറാവ്‌ വളർത്താനും പദ്ധതിയുണ്ട്‌. മൂന്നേക്കറോളം വരുന്ന സ്ഥലത്ത്‌ നാടൻ കോഴികളെയും വളർത്തും. ഇവിടെ വിഷുവിന്‌ വിളവെടുക്കാൻ ലക്ഷ്യമിട്ട്‌ പച്ചക്കറിക്കൃഷിക്കും തുടക്കമിട്ടു.
Comments

COMMENTS

error: Content is protected !!