പുത്തൻ രുചിയിൽ പച്ചരിപായസം

പച്ചരി ഉപയോഗിച്ച് രുചികരമായ പായസം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?

 

ചേരുവകൾ

 

• പച്ചരി – അര കപ്പ്
• പാൽ – 1 ലിറ്റർ
• പഞ്ചസാര – 10 ടീസ്പൂൺ
• ഏലക്കായ – 3 എണ്ണം ചതച്ചത്
• ഉപ്പ് – കാൽ ടീസ്പൂൺ
• അണ്ടിപരിപ്പ്
• മുന്തിരി
• നെയ്യ് – 1 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

 

പച്ചരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കുക. ശേഷം ഒരു പ്രഷർ കുക്കറിൽ പൊടിച്ച പച്ചരി, പാൽ, പഞ്ചസാര, ഏലക്കായ, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.  തീ കൂട്ടി വച്ച് 2 വിസിൽ അടിച്ച ശേഷം തുറന്ന് നന്നായി ഇളക്കി എടുക്കുക.  ഒരു ടീസ്പൂൺ നെയ്യിൽ അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുത്ത്  പായസത്തിൽ ചേർക്കാം
Comments

COMMENTS

error: Content is protected !!