പപ്പന്‍ മുണ്ടോത്തിനെ ആദരിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയം സര്‍ഗോത്സവത്തിന്റെ ഭാഗമായ ദാമു കാഞ്ഞിലശ്ശേരി അനുസ്മരണ വേദിയില്‍ പ്രശസ്ത നാടകകലാകാരന്‍ പപ്പന്‍ മുണ്ടോത്തിനെ ആദരിച്ചു. കലാലയം പ്രസിഡണ്ട് യൂ.കെ. രാഘവന്‍ പൊന്നാടയണിയിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ബിജു കെ.വി , ട്രഷറര്‍ എം പ്രസാദ് എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. സുനില്‍ തിരുവങ്ങൂര്‍ , പുരുഷു ഉള്യേരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.ശ്രീനിവാസന്‍ സ്വാഗതവും സെക്രട്ടറി ശിവദാസ് കരോളി നന്ദിയും രേഖപ്പെടുത്തി.

Comments

COMMENTS

error: Content is protected !!