മോഡൽ പരീക്ഷ 14മുതൽ എസ്‌എസ്‌എൽസി: 11, 671 പേർ പരീക്ഷ എഴുതും

ജില്ലയിൽ ഇത്തവണ  എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌ 88 സ്‌കൂളുകളിലായി 11, 671 പേർ. ജിവിഎച്ച്‌എസ്‌എസ്‌ മാനന്തവാടിയിലാണ്‌ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്‌. 423 പേർ. ജിഎച്ച്‌എസ്‌എസ്‌ മീനങ്ങാടിയാണ്‌ തൊട്ടുപിന്നിൽ.  407 പേർ ഇവിടെ  പരീക്ഷ എഴുതും. എസ്‌എച്ച്‌എച്ച്‌ എസ്‌എസ്‌ ദ്വാരകയിൽ 391 പേരും തരിയോട്‌ നിർമല എച്ച്‌എസിൽ 352 പേരും പരീക്ഷ എഴുതും.  ജിഎച്ച്‌എസ്‌എസ്‌ ,കോളേരിയിലാണ്‌ ഏറ്റവും കുറവ്‌ വിദ്യാർഥികൾ പരീക്ഷ എഴുതുക. 17 പേരാണിവിടെ പരീക്ഷ എഴുതുന്നത്‌. ജിഎച്ച്‌എസ്‌എസ്‌ അതിരാറ്റ്‌കുന്നിൽ 21 പേർ പരീക്ഷ എഴുതും.
     ഈ വർഷത്തെ  എസ്‌എസ്‌എൽസി പരീക്ഷ മാർച്ച്‌ പത്തിന്‌ മലയാളം ഉൾപ്പടെയയുള്ള ഒന്നാം ഭാഷ പാർട്ട്‌ –-1 ഓടെ ആരംഭിക്കും. 26ന്‌ രസതന്ത്രം പരീക്ഷയോടെയാണ്‌ പരീക്ഷ അവസാനിക്കുക. എസ്‌എസ്‌എൽസി പരീക്ഷക്ക്‌ മുന്നോടിയായുള്ള മോഡൽ പരീക്ഷകൾ വെള്ളിയാഴ്‌ച ആരംഭിക്കും.
      ഫെബ്രുവരി പിറന്നതോടെ തന്നെ കുട്ടികൾ പരീക്ഷചൂടിലേക്ക്‌ നീങ്ങിയിരുന്നു. എല്ലാ സ്‌കൂളുകളും എസ്‌എസ്‌എൽസി ഉൾപ്പടെയുള്ള പരീക്ഷ നടപടി ക്രമങ്ങൾക്ക്‌ ഒരുങ്ങി. പാഠഭാഗങ്ങൾ പൂർത്തികരിച്ച്‌ റിവിഷൻ നടത്തുന്ന അന്തിമഘട്ടത്തിലേക്ക്‌ അധ്യാപകരും വിദ്യാർഥികളും എത്തി. . എസ്‌എസ്‌എസ്‌എൽസി വിദ്യാർഥികൾക്കായുള്ള  പ്രത്യേകക്യാമ്പുകളും അവസാനഘട്ടത്തിലാണ്‌.
     കേന്ദ്രീയ വിദ്യാലയത്തിൽ മോഡൽ പരീക്ഷകൾ തിങ്കളാഴ്‌ച ആരംഭിക്കും.  സിബിഎസ്‌സി പത്താം ക്ലാസ്‌ പരീക്ഷകൾക്ക്‌ 24ന്‌ തുടങ്ങും. സംസ്ഥാനത്തെ സ്‌കൂളുകളിലെ എല്ലാ സ്‌കൂളുകളും പ്രത്യേകം ക്യാമ്പുകൾ നടത്തി വിദ്യാർഥികളെ പരീക്ഷക്ക്‌ സജ്ജരാക്കി കഴിഞ്ഞു. പരീക്ഷാപേടി അകറ്റി മാനസികസമ്മർദ്ദം കുറയ്‌ക്കാനും ക്യാമ്പുകളിലൂെടെ കഴിയുന്നതായി അധ്യാപകർ പറഞ്ഞു. ട്രൈബൽ വിദ്യാർഥികൾ ഉൾപ്പടെ പഠനത്തിൽ പിന്നോക്കമുള്ളവർക്ക്‌  പ്രത്യേകം ക്യാമ്പുകളും സംഘടിപ്പിച്ചു.  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞത്തിന്റെ ഭാഗമായി പാഠ പുസ്തകങ്ങൾ കൃത്യസമയത്ത് ലഭിച്ചതിന്റെയും  ക്ലാസ് റൂമുകൾ ഹൈടെക് ആയതിന്റെയുമെല്ലാം മികവിൽ ജില്ലയിലെ സ്‌കൂൾ അന്തരീക്ഷം ഒന്നാകെ മാറി. മികച്ച പഠന സാഹചര്യത്തിലാണ്‌ കുട്ടികൾ പരീക്ഷയിലേക്ക്‌ കടക്കുന്നത്‌.    കഴിഞ്ഞ തവണ 12 128 പേർ പരീക്ഷ എഴുതിയതിൽ 11,306 പേർ ഉപരിപഠനത്തിന‌് യോഗ്യതനേടിയിരുന്നു.
Comments

COMMENTS

error: Content is protected !!