കക്കോടിപ്പാലത്തിൽനിന്ന് മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറ

 

കക്കോടി: ബാലുശ്ശേരി റോഡിൽ കക്കോടിപ്പാലത്തിൽനിന്ന് പൂനൂർപ്പുഴയിലേക്കും സമീപത്തേക്കും മാലിന്യംതള്ളുന്നവരെ ഇനിമുതൽ ക്യാമറ പിടികൂടും. വി- തേർട്ടീൻ കലാ-സാംസ്‌കാരികവേദിയാണ് പാലത്തിനോടുചേർന്ന് രണ്ട് സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനംചെയ്തു. കെ. സുധീഷ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മേലാൽ മോഹനൻ, കെ. സോമനാഥൻ, ഉണ്ണി കാളിൽ, ഉമ്മർ ഫാറൂഖ് കണിയാട്ട്, വിജയൻ കാളിൽ, അനിൽ ഇല്ലത്ത്, ആയിഷ, സെക്രട്ടറി എ. ബിജുനാഥ്, പി. രാജേഷ് എന്നിവർ സംസാരിച്ചു.. പുഴയിലേക്ക് മാലിന്യംതള്ളുന്നതിനെതിരേ വി -തേട്ടീൻ നേതൃത്വത്തിൽ പാലത്തിന്റെ ഇരുവശങ്ങളിലും രണ്ടുവർഷംമുമ്പ് സ്ഥാപിച്ച വല സമൂഹവിരുദ്ധർ നാലുതവണ നശിപ്പിച്ച് കക്കൂസ്‌മാലിന്യം ഉൾപ്പെടെ തള്ളിയിരുന്നു. പാലത്തിനു മുകളിൽനിന്ന്‌ പുഴയിലേക്ക് മാലിന്യംതള്ളുന്നത് പതിവായതോടെയാണ്് ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിലെ ദൃശ്യങ്ങൾ തത്‌സമയം ചേവായൂർ പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് ഓഫിസ് അധികൃതർക്കും സമീപത്തെ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കും വി.തേർട്ടീൻ പ്രവർത്തകർക്കും ലഭിക്കും.

Comments

COMMENTS

error: Content is protected !!