കാലാവസ്ഥാമാറ്റം ജനങ്ങളുടെ ചിന്തയുടെ ഭാഗമായി: ജയറാം രമേശ്

കൊച്ചി:പ്രളയത്തിനുശേഷം കാലാവസ്ഥാമാറ്റത്തെക്കുറിച്ച് കൂടുതൽ ആളുകളിൽ അവബോധമുണ്ടായെന്ന്‌ മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ റിപ്പോർട്ടിനെ എതിർത്തവർക്ക് പ്രളയത്തിനുശേഷം ചിന്താഗതി മാറ്റേണ്ടിവന്നു. ദുരന്തങ്ങൾ വരുമ്പോൾമാത്രം പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്ന അവസ്ഥ മാറണമെന്നും അദ്ദേഹം പറഞ്ഞു. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രളയവും ആഘാതവും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്ത്യൻ സംസ്‌കാരം പോലും മൺസൂണിനെ ആശ്രയിച്ചാണ്. കാലാവസ്ഥാമാറ്റം മൺസൂണിനെയും സാരമായി ബാധിച്ചു. രാജ്യത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഭീഷണിയും നിലനിൽക്കുന്നു. കിഴക്കൻ തീരങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുക. മഴക്കാടുകളുടെ സംരക്ഷണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകൻ ബി വിജു, ആവാസ് ഫൗണ്ടേഷൻ സ്ഥാപകയും പരിസ്ഥിതി പ്രവർത്തകയുമായ സുമെയ്‌റ അബ്ദുലലി എന്നിവരും ചർച്ചയിൽ പങ്കെടുത്തു
Comments

COMMENTS

error: Content is protected !!