സംസ്ഥാന ദേശീയപാത വികസനം; അടുത്തമാസത്തോടെ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ജി സുധാകരൻ

സംസ്ഥാനത്തെ ദേശീയപാത വികസനത്തിൽ കേന്ദ്രത്തിന് ഉത്സാഹമില്ലെന്ന് കേരളം. ഉദ്യോഗസ്ഥരുടെ സമീപനം ദേശീയപാതകൾ ആറുവരിയാക്കുന്ന പദ്ധതിക്ക് തടസമാകുന്നു. അടുത്തമാസത്തോടെ വികസന പദ്ധതികൾ പുനഃരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.

 

ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു ചെയ്യേണ്ട കാര്യങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരൻ പറയുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ വീഴ്ചകളും കേന്ദ്ര സർക്കാരിന്റെ താൽപര്യക്കുറവുമാണ് തടസമായി നിൽക്കുന്നത്. കേന്ദ്രനിലപാടിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു.

 

തലശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡിനായി ധാരാളം ആളുകളെ ഒഴിപ്പിക്കേണ്ടിവരും. ഇതിനുള്ള നടപടികൾ ആരംഭിച്ചു. കോഴിക്കോട് ബൈപ്പാസിന്റെ കരാർ ഏറ്റെടുത്തിരുന്ന ഇൻകെൽ, തട്ടിപ്പ് കമ്പനിയാണ്. കിഫ്ബി വഴി നടപ്പിലാക്കാൻ ഇൻകെൽ ഏറ്റെടുത്ത ആറുപാലങ്ങളും എങ്ങുമെത്തിയില്ല.

 

കുതിരാൻ തുരങ്കത്തിന്റെ പുനഃനിർമാണം അടുത്തമാസം ആരംഭിക്കുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ട്. നീലേശ്വരം ആറുവരിപ്പാതയുടേയും കഴക്കൂട്ടം ഫ്ളൈഓവറിന്റേയും പണികൾ പുരോഗമിക്കുകയാണ്. പാലോളി, മൂരാട് പാലങ്ങൾ ടെണ്ടർ ചെയ്തതായും മന്ത്രി അറിയിച്ചു.
Comments
error: Content is protected !!