നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും മുഖ്യ പ്രാധാന്യം – മുഖ്യമന്ത്രി പിണറായി വിജയൻ

നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങളാണ്  നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
നിർമാണം പൂർത്തിയായ എട്ട്  ഓഫീസ് മന്ദിരങ്ങളുടെ പ്രവർത്തനോദ്ഘാടനവും 10ഓഫീസ് മന്ദിരങ്ങളുടെ നിർമാണോദ്ഘാടനവും തിരുവനന്തപുരത്ത് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
അക്കിക്കാവ് ,കുന്ദംകുളം ,പഴയന്നൂർ ,കുറ്റിപ്പുറം ,താനൂർ ,കല്പകഞ്ചേരി ,തേഞ്ഞിപ്പലം ,ചെർപ്പുളശ്ശേരി ,പയ്യോളി ,പേരാമ്പ്ര യിലെ പുതിയ സബ് റജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളും ,റജിസ്ട്രേഷൻ കോംപ്ലക്സ് കോട്ടയം ,റജിസ്ട്രേഷൻ കോംപ്ലക്സ് കോഴിക്കോട് ,മുണ്ടൂർ ,ഫറോക്ക് ,വെസ്റ്റ്ഹിൽ ,ചാത്തമംഗലം ,അഴിയൂർ ,വില്യാപ്പള്ളി ,ഇരിട്ടി യിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവുമാണ് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചത്
ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ റജിസ്ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുകയാണ് .48 സബ് റജിസ്ട്രാർ ഓഫീസുകൾക്കും 3 റജിസ്ട്രേഷൻ കോംപ്ലക്സിനും 100 കോടി രൂപ കിഫ് ബി വഴി ഭരണാനുമതി നൽകി .ഒരു ലക്ഷത്തിന് മുകളിലുള്ള റജിസ്ട്രേഷന് നിലവിൽ ഇ- സ്റ്റാമ്പിങ് ആണ് .അത് ഒരു ലക്ഷത്തിന് താഴെയുള്ള റജിസ്ട്രേഷനും നടപ്പിലാക്കാൻ ശ്രമം നടത്തുന്നുണ്ട് .ഈ വർഷം 4500 കോടി രൂപയാണ് സർക്കാർ റവന്യു വരുമാനം പ്രതീക്ഷിക്കുന്നത് .റവന്യു വരുമാനം നേടുന്നതിൽ രണ്ടാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം. റജിസ്ട്രേഷൻ ഓഫീസുകളെ ആ ശ്രയിച്ച് ജീവിക്കുന്നവരുടെ കാര്യത്തിലും ശ്രദ്ധ  ചെലുത്തുന്നുണ്ട് .ആധാരമെഴുത്തുകാർക്കും വെണ്ടർമാർക്കും ക്ഷേമനിധിയും ആനുകൂല്യങ്ങളും ഇരട്ടിയാക്കി ,ഉത്സവബത്ത വർധിപ്പിച്ചു. റജിസ്ട്രേഷ്ൻ വകുപ്പിലെ അഴിമതി പൂർണമായി ഇല്ലാതാക്കാൻ ശ്രമം തുടരുകയാണ്. എല്ലാ സബ് റജിസ്ട്രാർ ഓഫീസുകളിലും സി സി ടി വി  വെയ്ക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.  എല്ലാ സബ് റജിസ്ട്രാർ ഓഫീസുകളും ഐഎസ് ഒ നേടാൻ പ്രാപ്തമാക്കുകയാണ് ലക്ഷ്യം .റജിസ്ട്രേഷൻ ഓഫീസുകളിലെ റിക്കാർഡ് റൂം പരിഷ്ക്കാരവും പ്രധാന അജണ്ടയാണ്. 315 സബ് റജിസ്ട്രാർ ഓഫീസുകളിൽ 107 എണ്ണം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ജനങ്ങൾ വികസന കാര്യത്തിൽ പുതിയൊരു സംസ്ക്കാരമാണ് അനുഭവിക്കാൻ പോകുന്നത്. എല്ലാവരുടെയും കൂട്ടായ്മ വികസന കാര്യത്തിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു
രജിസ്ടേഷൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അധ്യക്ഷനായി .
കേരള ചരിത്രത്തിൽ ഇത്രയും സബ് രജിസ്ട്രാർ ഓഫീസുകൾ ഒന്നിച്ച് നിർമ്മിച്ച കാലമുണ്ടായിട്ടില്ലെന്നും  കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ 33 ലക്ഷം ആധാരങ്ങൾ റജിസ്റ്റർ ചെയ്തെന്നും 12000 കോടി രൂപ റജിസ്ട്രാർ ഓഫീസ് വഴി സംസ്ഥാനത്തിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു .ഇപെയ്മെന്റ് ,ഇ സ്റ്റാമ്പിംഗ് നല്ല നിലയിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
പേരാമ്പ്ര സബ് റജിസ്ട്രാർ ഓഫീസ് ശിലാഫലക അനാച്ഛാദനം  ഓഫീസ് അങ്കണത്തിൽ തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു
100 വർഷത്തിലേറെ പഴക്കമുള്ള പേരാമ്പ്ര സബ്‌ റജിസ്ട്രാർ ഓഫീസ് പൈതൃക സ്വത്തായി സംരക്ഷിക്കണമെന്നും കി ഫ്ബി വഴി 20000 കോടി രൂപയുടെ വികസനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു നിർമാണ മേഖലയിൽ അഴിമതി ഇല്ലാതാക്കാൻ ശ്രമം തുടരുകയാണ്.
ഡപ്യൂട്ടി ഇൻസ്പക്ടർ ജനറൽ ഓഫ് റജിസ്ട്രേഷൻ ഉത്തരമേഖല പി ചന്ദ്രൻ സ്വാഗതം പറഞ്ഞു .മുൻ എം എൽ എ കെ കുഞ്ഞമ്മദ് മാസ്റ്റർ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണൻ പേരാമ്പ്ര മണ്ഡലം വികസന സമിതി കൺവീനർ എം കുഞ്ഞമ്മദ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു തുടർന്ന് ഗാനമേളയും നടന്നു.

കോഴിക്കോട് രജിസ്ട്രേഷൻ കോംപ്ലക്സ് നിർമാണോദ്ഘാടനത്തിൻ്റെ ഭാഗമായി
മേയർ തോട്ടത്തിൽ രവീന്ദ്രൻ ശിലാഫലകം അനാച്ഛാദനം നിർവഹിക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. കേരളത്തിലെ മുഴുവൻ രജിസ്ട്രേഷൻ ഓഫീസുകളും  ഈ രീതിയിലേക്ക് മാറ്റാൻ സാധിക്കണമെന്നും ഓഫീസുകളിൽ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ  ഇടപെടാനാകണമെന്നും മേയർ പറഞ്ഞു.

കിഫ്ബി ഫണ്ട് മുഖേന കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ രജിസ്ട്രേഷൻ വകുപ്പിൽ സംസ്ഥാനത്തൊട്ടാകെ 51 ഓഫീസുകൾക്കാണ് പുതിയ മന്ദിരങ്ങൾ നിർമ്മിക്കുന്നത്. ജില്ലയിൽ 264 ലക്ഷം രൂപ ചെലവിൽ 7750 സ്ക്വയർഫീറ്റിലാണ് രജിസ്ട്രേഷൻ കോംപ്ലക്സിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) ഓഫീസ്, ഉത്തരമേഖല രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫീസ്, ചിട്ടി ഓഡിറ്റർ ഓഫീസ് എന്നിവയാണ് ഈ കെട്ടിടത്തിലേക്ക് മാറുന്ന ഓഫീസുകൾ.

കോഴിക്കോട് നഗരസഭ സ്ഥിരംസമിതി അംഗം ടി.വി ലളിത പ്രഭ,  കൗൺസിലർ അഡ്വ തോമസ് മാത്യു, ജില്ലാ രജിസ്ട്രാർ(ഓഡിറ്റ്) സി.ജെ ജോൺസൺ, ജൂനിയർ സൂപ്രണ്ട് എം സദാനന്ദൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. എ.ഇ നിതിൻ ബാൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ഉദ്ഘാടന സമ്മേളനങ്ങളിൽ ബന്ധപ്പെട്ട ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!