കൊറോണ-  മൂന്ന് പേരെ കൂടി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി


കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ മൂന്ന് പേരെ കൂടി ഇന്ന് ഹൗസ് ക്വാറന്റൈനിൽ നിന്നും നീക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ ആകെ 216 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. ഇന്നലെ (ഫെബ്രു- 19) പുതുതായി നിരീക്ഷണത്തിൽ വന്ന ഒരാൾ ഉൾപ്പെടെ ആകെ ജില്ലയിൽ 193 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല.

ഇന്നലെ (ഫെബ്രു 19 ) സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതോടെ ഇതുവരെ 31 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 29 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവ് ആണ്.  ജില്ലാ മെഡിക്കൽ ഓഫീസറുടെ അധ്യക്ഷതയിൽ ചേർന്ന ബ്ലോക്ക് തല സൂപ്പർ വൈസർമാരുടെ യോഗത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ബോധവൽക്കരണ ക്ലാസുകളും സോഷ്യൽ മീഡിയയിലൂടെ ഉള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുന്നതായി ഡി.എം.ഒ അറിയിച്ചു.

Comments

COMMENTS

error: Content is protected !!