ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
താമരശ്ശേരി: മാനസികമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പരിവാറിന്റെയും നാഷണല്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ ‘ഇന്‍സ്പിറ 2020’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ശാരീരികവും മാനസികവുമായ വൈകല്യം ചെറിയ തോതിലെങ്കിലും ഓരോ വ്യക്തിയിലുമുണ്ട്. ഭിന്നശേഷി കുട്ടികള്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കേണ്ടവരല്ല, സമൂഹത്തിന്റെ മുന്‍നിരയിലെത്തേണ്ടവരാണ്. മാനസികമായി പ്രാപ്തമല്ലാത്ത ഓരോ കുട്ടിയെയും പരിചരിക്കുന്നത് ഓരോ കുടുംബത്തിന്റെയും അഭിമാനമാണെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ പറഞ്ഞു. താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരിവാര്‍ ജില്ലാ സെക്രട്ടറി മൂസ നരിക്കുനി അധ്യക്ഷനായി. നാഷനല്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ പി.സിക്കന്ദര്‍ മുഖ്യാതിഥിയായിരുന്നു. അസാപ് പരിശീലക ജസ്നി പയ്യന്നൂര്‍, പരിവാര്‍ സെക്രട്ടറിമാരായ ഷീന മാവൂര്‍, സുലൈഖ അബൂട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്‍വര്‍ സാദിഖ് സ്വാഗതവും സജ്ന കോടഞ്ചേരി നന്ദിയും പറഞ്ഞു.
|
|