പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ 50 ദിനങ്ങൾ; ജനങ്ങളുടെ സഹകരണം മികച്ചത്‌: മുഖ്യമന്ത്രി

 പ്ലാസ്റ്റിക്ക് നിരോധനത്തോട് ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുനരുപയോഗ ശേഷിയില്ലാത്ത പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞിട്ട് കേരളം 50 ദിവസം പിന്നിട്ടിരിക്കുന്നു. ഇതു വരെയുള്ള അനുഭവം പരിശോധിച്ചു പ്ലാസ്റ്റിക്ക് നിരോധനത്തിൽ കൂടുതൽ വ്യക്തത സർക്കാർ വരുത്തിയിട്ടുണ്ട്.

നിരോധനത്തില്‍ നിന്നും ഒഴിവാക്കിയ ഉത്പനങ്ങള്‍ക്ക് Extended Producers Responsibility (EPR) പ്ലാൻ ബാധകമാണ്. ക്യാരി ബാഗുകൾക്ക് തുണി, പേപ്പർ എന്നിവ കൊണ്ടുള്ള ബാഗുകൾ മാത്രമേ അനുവദനീയമുള്ളൂ. നിരോധനത്തിൽ നിന്നും ക്ലിങ് ഫിലിം ഒഴിവാക്കിയിരുന്നു, 500 ml ന് മുകളിൽ വരുന്ന കുടിവെള്ള PET ബോട്ടിലുകളും ബ്രാൻഡഡ് ജ്യുസ് ബോട്ടിലുകളും നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു (EPR പ്ലാൻ ബാധകമാണ്).

 

എന്നാൽ 500 മില്ലിക്കു താഴെയുള്ള കുടിവെള്ളക്കുപ്പികൾക്ക് (PET/PETE) നിരോധനം ബാധകമാണ്. മുൻകുട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങൾ, പയർവർ​ഗങ്ങൾ, പഞ്ചസാര, ധാന്യപ്പൊടികൾ, മുറിച്ചു വച്ചിരിക്കുന്ന മത്സ്യമാംസാദികൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പാക്കറ്റുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്
Comments

COMMENTS

error: Content is protected !!