സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; പവന് 400 രൂപ കൂടി

റെക്കോർഡ് ഭേദിച്ച് സ്വർണവില. പവന് 400 രൂപ കൂടി 31,280 രൂപയിലെത്തി. ഇന്നലെ പവന് 200 രൂപ വർധിച്ച് 30,880 രൂപയിലെത്തിയിരുന്നു. ഇത് ഏഴു വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കെന്നാണ് വിദഗ്ദർ വിലയിരുത്തിയത്.

 

ഇതിനു പുറമേയാണ്, ഇന്ന് രാവിലെ 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയുമായി വർധിച്ചത്. കൊറോണ വൈറസ് ബാധ ആഗോള സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നുള്ള ആശങ്കയാണ് സ്വർണവില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വർണ വില വർധനവ് കാരണമായിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!