മുചുകുന്ന് കോളെജിൽ പുതിയ കോഴ്സുകൾ ആരംഭിക്കും

കൊയിലാണ്ടി: എസ് എ ആർ ബി ടി എം മുചുകുന്ന് ഗവ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പുതിയ കോഴ്സ് ആരംഭിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ കെ ടി ജലീൽ പ്രസ്താവിച്ചു. സംസ്ഥാന സർക്കാർ അടുത്ത വർഷം ആരംഭിക്കാൻ തീരുമാനിച്ച കോഴ്സുകളിലൊന്നായിരിക്കും ഇവിടെ ആരംഭിക്കുക. ബന്ധപ്പെട്ടവരുമായി നടക്കുന്ന ചർച്ചകൾക്കുശേഷം ഏത് കോഴ്സാണെന്ന് തീരുമാനിക്കും .മുചുകുന്ന് കോളേജിൽ നിർമിക്കുന്ന എട്ടു കോടി രൂപയുടെ അക്കാദമിക ബ്ലോക്കിൻ്റേയും രണ്ടു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മെൻസ് ഹോസ്റ്റലിൻ്റേയും ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ ദാസൻ എം എൽ എ അധ്യക്ഷനായി.അസി.എക്സിഎഞ്ചിനീയർ റോണി പി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം ശോഭ, ജില്ലാ പഞ്ചായത്തംഗങ്ങളായ ശാലിനി ബാലകൃഷ്ണൻ, എം പി അജിത, മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ പട്ടേരി ‘വൈസ് പ്രസിഡൻറ് കെ ജീവാനന്ദൻ, സി കെ ശ്രീകുമാർ, സി കെ ശശി, യു വി മാധവൻ, വി പി ഭാസ്ക്കരൻ, കെ വി ജനാർദ്ദനൻ, സി കെ രജനി, ഇ എം വാസുകെ ടി സുബിൻ ലാൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ് എംപി അൻവർ സാദത്ത് സ്വാഗതവും കെഡി സിജു നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!