മുഴുവൻ പൊതു വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കും- മന്ത്രി ടി.പി രാമകൃഷ്ണൻ

മുഴുവൻ പൊതു വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കാൻ തീരുമാനിച്ചതായി  തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഒൻപതാം ബാച്ച് പാസ്സിംങ്ങ് ഔട്ട് പരേഡ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലഹരിവിരുദ്ധ പ്രചാരണത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മുൻകൈയെടുക്കണം. കലാലയങ്ങൾ 100 ശതമാനം  ലഹരിവിരുദ്ധമായിരിക്കണം. അച്ചടക്കത്തിന് കാര്യത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മറ്റു വിദ്യാർത്ഥികൾക്ക് മാതൃകയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട, ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ പുല്ലിരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈമ, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അംഗം ലത നള്ളിയിൽ, കോഴിക്കോട് റൂറൽ സൂപ്രണ്ട് ഓഫ് പോലീസ് ഡോ.ശ്രീനിവാസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അശ്വകുമാർ, പിടിഎ അംഗങ്ങൾ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!