പ്രവാസികള്‍ക്ക് ആശ്വാസമായി നോര്‍ക്ക പുനരധിവാസ പദ്ധതി

പ്രവാസി പുനരധിവാസ പദ്ധതിയിന്‍ (NDPREM) കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേത്യത്വത്തില്‍ യുകോ ബാങ്ക,് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ തിരികെയെത്തിയ പ്രവാസികളുടെ  പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ഉഷാ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.തിരികെ വന്ന് സംരംഭങ്ങള്‍ തുടങ്ങുവാന്‍ കയ്യില്‍ ധനമില്ലാത്ത പ്രവാസികള്‍ക്ക് ഏറെ സഹായകരമാണ് നോര്‍ക്ക പുനരധിവാസ പദ്ധതിയെന്നും, വായ്പാ വിതരണം എളുപ്പമാക്കാന്‍ നോര്‍ക്ക റൂട്ട്‌സ് വിവിധ ജില്ലകളില്‍ മേള നടത്തുന്നതും, വിദേശത്ത് തൊഴില്‍ തേടി പോകുന്ന പ്രവാസികള്‍ കബളിപ്പിക്കപ്പെടുന്ന അവസരത്തില്‍  നോര്‍ക്ക നിയമ സഹായം നല്‍കുന്നതും പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് എന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട്  മുനിസിപ്പല്‍  ചെയര്‍പേഴ്‌സണ്‍  ഉഷാ ശശിധരന്‍ പറഞ്ഞു.  നോര്‍ക്ക റൂട്ട്‌സിന്റെ സേവനം  പ്രവാസി സമൂഹത്തില്‍ എത്തിക്കുക എന്ന നിലയില്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുനരധിവാസ വായ്പാ മേള  സംഘടിപ്പിച്ചിട്ടുള്ളതായും  പ്രവസികള്‍ക്ക്‌വേണ്ടി  ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായും ചടങ്ങില്‍ അധ്യക്ഷത വഹിച്ച നോര്‍ക്ക റൂട്ട്‌സ് റസിഡന്റ്  വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു.
മുന്‍ എം.എല്‍.എ മൂവറ്റുപുഴ അര്‍ബന്‍ കോ-ഓപ്പറ്റേീവ് ബാങ്ക്  ചെയര്‍മാനുമായ   ഗോപി കോട്ടമുറിക്കല്‍, യുകോ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ. രവികുമാര്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു സുരേഷ് കുമാര്‍, മുന്‍സിപ്പല്‍ സെക്രട്ടറി എന്‍. പി. കൃഷ്ണ രാജ്, സി.എം.ഡി ഡയറക്ടര്‍ ഡോ. ജി. സുരേഷ്  നോര്‍ക്ക റൂട്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍. വി. മത്തായി  എന്നിവര്‍ പങ്കെടുത്തു.
പരമാവധി 30 ലക്ഷം രൂപ അടങ്കല്‍ മൂലധന ചെലവുവരുന്ന പദ്ധതിയ്ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ), ആദ്യ നാലു വര്‍ഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നോര്‍ക്ക പുനരധിവാസ പദ്ധതിയിന്‍ കീഴില്‍ ലഭിക്കും. ഒറ്റ ദിവസം കൊണ്ട്  അപേക്ഷകര്‍ക്ക് വായ്പ ലഭ്യമാകുന്ന തരത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ഫീല്‍ഡ് ക്യാമ്പുകള്‍ നടത്തുകയുണ്ടായി. നാളിതുവരെ  900-ല്‍ അധികം പേര്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയിട്ടുണ്ട്. 60 ഗുണഭോക്താക്കളെ യുകോ ബാങ്കിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കുന്നതിനായി തെരഞ്ഞെടുത്തു. ക്യാമ്പില്‍  അര്‍ഹത നേടിയ പാര്‍ട്ണര്‍മാരും ആദ്യ ഉപഭോക്താക്കളുമായ എബി.സി. കുര്യന്‍, സിജോമോന്‍ ചാക്കോ എന്നിവര്‍ക്ക് സുഗന്ധവ്യഞ്ജന കയറ്റുമതി സംരംഭത്തിന് വായ്പയ്ക്കായുള്ള അനുമതി പത്രം യുകോ ബാങ്കിന്റെ  മൂവാറ്റുപുഴ ശാഖയിലേയ്ക്ക്  നോര്‍ക്ക റൂട്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍. വി. മത്തായി, യുകോ ബാങ്ക് എ.ജി. എം. കെ. രവികുമാര്‍  എന്നിവര്‍ കൈമാറി. മൂവാറ്റുപുഴ ശാഖ മാനേജര്‍ ജഗദ്‌നാഥ സിന്‍ഹ, നോര്‍ക്ക റൂട്ട്‌സ് പി.ആര്‍.ഒ ഡോ. സി. വേണുഗോപാല്‍, എറണാകുളം സെന്റര്‍ മാനേജര്‍       കെ. ആര്‍ രജീഷ് സി.എം.ഡി അസിസ്റ്റന്റ് പ്രഫസര്‍ ബി. ജ്യോതി രാജ് എന്നിവര്‍ സന്നിഹിതരായി.
Comments

COMMENTS

error: Content is protected !!