പ്രധാന ദ്ധ്യാപകന്റെ മരണം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

 

കൊയിലാണ്ടി:പ്രധാനാധ്യാപന്റെ മരണം അന്വേഷണമാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വയനാട് ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പൂളയുള്ളതില്‍ വിനോദന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ .കെ ബാലന്‍ ജില്ലയുടെ ചാര്‍ജ് കൂടിയുള്ള തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി ജി പി മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയതായി ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അംഗം സത്യനാഥന്‍ മാടഞ്ചേരിയും വിനോദന്റെ കുടുംബാഗങ്ങളും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു. ആരോപണ വിധേയയായ ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തി ആയിരിക്കണം അന്വേഷണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Comments

COMMENTS

error: Content is protected !!