സര്‍ജിക്കല്‍ വില്‍പന ശാലകളിലും മെഡിക്കല്‍ഷോപ്പുകളിലും പരിശോധന നടത്തി  


മാസ്‌ക്കിന് അമിത വില ഈടാക്കുന്നത് സംബന്ധിച്ചും ആവശ്യത്തിന് മാസ്‌ക്കുകള്‍ ലഭ്യമാവുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലും വടകരയിലെ ഹോള്‍സെയില്‍ സര്‍ജിക്കല്‍ വില്‍പന ശാലകളിലും മെഡിക്കല്‍ഷോപ്പുകളിലും പരിശോധന നടത്തി. വടകര താലൂക്ക് സപ്ലൈ ഓഫീസറും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

വീരഞ്ചേരിയിലെ മൂന്ന് മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതില്‍ ഒരിടത്ത് മാത്രമേ മാസ്‌ക്ക് സ്റ്റോക്കുള്ളൂവെന്ന് കണ്ടെത്തി. ആവശ്യത്തിന് മാസ്‌ക്ക് ലഭ്യമാക്കാനും അമിത വില ഈടാക്കാതിരിക്കാനും നിലവിലെ സ്റ്റോക്ക് മെഡിക്കല്‍ ഷോപ്പുകളില്‍ ഉടനെ എത്തിക്കാനും നിര്‍ദേശിച്ചു. ആറു രൂപക്ക് വില്‍പന നടത്തിയിട്ടുള്ള സാധാരണ മാസ്‌ക്കിന് ചില മെഡിക്കല്‍ ഷോപ്പുകള്‍ നിലവില്‍ ഇരുപത് രൂപ വരെ ഈടാക്കുന്നതായി അറിഞ്ഞു. മൊത്ത വ്യാപാരികള്‍ വില കൂട്ടിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മെഡിക്കല്‍ ഷോപ്പുടമകളും  അറിയിച്ചു. നിര്‍മ്മാതാക്കള്‍ വില കൂട്ടിയതിനാലാണെന്ന് മൊത്ത വ്യപാരികളും അറിയച്ചു. വില കുറക്കാനായി വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിര്‍മ്മാതാക്കള്‍ വില കൂട്ടി നല്‍കുന്നതിനാലാണ് മാസ്‌ക്കിന് വില കൂട്ടിയതെന്ന് മൊത്ത വ്യാപാരികള്‍  അറിയിച്ചു. അമിത വില ഈടാക്കിയ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!