പക്ഷിപ്പനി: കിണറുകളും ജലാശയങ്ങളും അണുവിമുക്തമാക്കും

പക്ഷിപ്പനി സംബന്ധിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ അവലോകന യോഗം നടത്തി. പക്ഷിപ്പനി വ്യാപനം തടയുവാനായി രോഗ ബാധിത സ്ഥലങ്ങളിലെ കിണറുകളും ജലാശയങ്ങളും അണുവിമുക്തമാക്കാനുളള നടപടികള്‍ സ്വീകരിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ ദേശാടന പക്ഷികള്‍ വരുന്ന കാലയളവുകളില്‍ അതത് സ്ഥലങ്ങളില്‍ നിരീക്ഷിക്കുവാനും സാമ്പിള്‍ പരിശോധന ശക്തിപ്പെടുത്തുവാനും യോഗം തീരുമാനിച്ചു. 1351 പക്ഷികള്‍, 1139 മുട്ട, 226.2 കിലോ തീറ്റ എന്നിവ ഇന്നലെ നശിപ്പിച്ചതായി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments

COMMENTS

error: Content is protected !!