ഗുരുവായൂരിൽ സർവീസ് അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാം, മാസം തോറും വരുമാനം നേടാം

മാസം തോറും ഉറപ്പായ വരുമാനം ലഭിക്കുന്ന വിധത്തിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? എങ്കിൽ കേരളത്തിൽ അതിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഗുരുവായൂരാണ്; അതിന് ഏറ്റവും അനുയോജ്യമായ പ്രോജക്ടുകൾ സർവീസ് അപ്പാർട്ട്‌മെന്റുകളാണ്. ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള സർവീസ് അപ്പാർട്ട്‌മെന്റുകൾ വാങ്ങി, ലീസിനു നൽകിയാൽ ഉടമകൾക്ക് പ്രതിമാസം വാടകയായി നല്ലൊരു തുക സ്വന്തമാക്കാവുന്നതാണ്. അത്തരത്തിലുള്ള മികച്ചൊരു പ്രോജക്ടാണ്, അമ്പലത്ത് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് ഗുരുവായൂരിൽ നിർമിക്കുന്ന പുതിയ സർവീസ് അപ്പാർട്ട്‌മെന്റ് പ്രോജക്ടായ ഐഷ ഹോംസ്.

 

 ബുക്കിംഗ് ഡോട്ട് കോം, മെയ്ക്‌മൈട്രിപ് ഡോട്ട് കോം, ഗോയ്ബിബോ ഡോട്ട് കോം പോലുള്ള പ്രമുഖ ഓൺലൈൻ ട്രാവൽ വെബ് പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതും മികച്ച റേറ്റിംഗ് ഉള്ളതുമായ സർവീസ് അപ്പാർട്ട്‌മെന്റ് പ്രോജക്ടുകൾ സ്വന്തമായുള്ള അമ്പലത്ത് ബിൽഡേഴ്‌സിന് സർവീസ് അപ്പാർട്ട്‌മെന്റുകളുടെ പ്രവർത്തനരംഗത്ത് രണ്ടര വർഷത്തെ മികവുറ്റ പാരമ്പര്യവുമുണ്ട്. നിലവിൽ രണ്ട് സർവീസ് അപ്പാർട്ട്‌മെന്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.
Comments

COMMENTS

error: Content is protected !!