കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം

കൊയിലാണ്ടി : ചേമഞ്ചേരി ചേലിയ പുക്കാട് റോഡ് വശത്തെ വീട്ടില്‍ നിന്നും പത്ത് വയസ്സുള്ള കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭക്ഷണം കഴിച്ച് കൈകഴുകാന്‍ പുറത്തേക്കിറങ്ങിയതായിരുന്നു കുട്ടി. ആ സമയം അവിടെയെത്തിയ അപരിചിതന്‍ കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. കുതറി മാറിയ കുട്ടി ഇയാളുടെ കയ്യില്‍ കടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. മഞ്ഞ നിറത്തിലുള്ള കുപ്പായമാണ് ധരിച്ചത്. താടി വെച്ചിട്ടുണ്ട്. കുട്ടിയുടെ രക്ഷിതാക്കള്‍ ഈ സമയം വീടിനകത്തുണ്ടായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഇവര്‍ പുറത്തേക്ക് ഓടിയെത്തിയപ്പോഴേക്കും അപരിചിതന്‍ രക്ഷപ്പെട്ടു. പരിസരവാസികള്‍ പ്രദേശമാകെ തിരച്ചില്‍ നടത്തി. കൊയിലാണ്ടി പോലിസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!