കൊയിലാണ്ടിയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

 

കൊയിലാണ്ടി : നഗരസഭയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന് നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ.സത്യന്റെ അധ്യക്ഷയില്‍ ചേര്‍ന്ന ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വാര്‍ഡ് തലത്തിലുള്ള ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തുമെന്നും നിരീക്ഷണത്തിലുള്ള വ്യക്തികളെ ശ്രദ്ധിക്കുന്നതിനും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചു. നഗരത്തിലെ കച്ചവട സ്ഥാപനത്തിലെ തിരക്ക് നിയന്ത്രിക്കുക, കരിച്ചന്തയും പൂഴ്ത്തിവയ്പ്പും, വില വര്‍ദ്ധനവും നിയന്ത്രിക്കുന്നതിന് പോലീസിന്റെയും സിവില്‍ സപ്ലൈയ്‌സിന്റെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. വാഹന പരിശോധന നടത്തുന്നതിനും വാഹനങ്ങള്‍ ക്ലീന്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും്, ബസ്സ്റ്റാന്റുകളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും ജോയിന്റ് ആര്‍.ടി ഒ യെ ചുമതലപ്പെടുത്തി. ബസ്സ്റ്റാന്റ് ,മാര്‍ക്കറ്റ്, ആശുപത്രി, റെയില്‍വെ സ്റ്റേഷന്‍, ഹാര്‍ബര്‍ എന്നിവ അണുവിമുക്തമാക്കുന്നതിന് ഫയര്‍ഫോഴ്‌സിനെയും ആരോഗ്യ വിഭാഗത്തെയും ചുമതലപ്പെടുത്തി. യോഗത്തില്‍ മുന്‍സിപ്പല്‍ സെക്രട്ടറി എന്‍ സുരേഷ് കുമാര്‍, കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: പ്രതിഭ, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനി, കൊയിലാണ്ടി ജോയിന്റ് ആര്‍ടിഒ സനല്‍ കുമാര്‍, ഫയര്‍&റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ സുരേന്ദ്രന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി രമേശന്‍, എസ് ഐ ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!