ബസ്സ് സ്റ്റാന്‍ഡില്‍ അണുവിമുക്ത ശുചീകരണം

കൊയിലാണ്ടി: കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം ഫയര്‍ ഏന്റ് റെസ്‌ക്യൂവുമായി ചേര്‍ന്ന് നഗരത്തിലെ ബസ്സ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങും പരിസരവും അണുവിമുക്ത ശുചീകരണം നടത്തി. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍, നഗരസഭാംഗം എം.സുരേന്ദ്രന്‍, ഫയര്‍ ഓഫീസര്‍ സി.പി.ആനന്ദന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി.രമേശന്‍, ജെ.എച്ച്.ഐ. കെ.എം.പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാര്‍ക്കറ്റ്, ഹാര്‍ബര്‍, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രി എന്നിവടങ്ങളില്‍ ഫയര്‍ ഏന്റ് റെസ്‌ക്യൂവിന്റെ സഹകരണത്തില്‍ അണുവിമുക്തമാക്കും. നഗരത്തിലെ കടകളുടെ പ്രവൃത്തി സമയം കാലത്ത് 10 മണി മുതല്‍ വൈകീട്ട് 7 മണി വരെ ആയിരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!