ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യം  ഒരുക്കാന്‍ എം.പി- എം.എല്‍.എമാരുടെ ഫണ്ടില്‍ നിന്ന് 335 ലക്ഷം രൂപ അനുവദിച്ചു

കോവിഡ് 19 അടിയന്തര സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി, ബീച്ച് ആശുപത്രി എന്നിവിടങ്ങളില്‍ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാന്‍ ജില്ലയിലെ എം.പി മാരുടേയും
എം.എല്‍.എ മാരുടേയും ആസ്തി വികസന ഫണ്ടില്‍ നിന്നായി 310 ലക്ഷം രൂപ ഉള്‍പ്പെടെ ആകെ 335 ലക്ഷം രൂപ അനുവദിച്ചു.

മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളായ എം.പി വീരേന്ദ്രകുമാര്‍, എളമരം കരീം (രാജ്യസഭ), എം.കെ രാഘവന്‍ (കോഴിക്കോട്), കെ മുരളീധരന്‍ (വടകര), തിരുവമ്പാടി നിയോജക മണ്ഡലം ഉള്‍പ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലം എം.പി രാഹുല്‍ ഗാന്ധി, എം.എല്‍.എ മാരായ സി.കെ നാണു, പാറക്കല്‍ അബ്ദുള്ള, ഇ.കെ വിജയന്‍, കെ ദാസന്‍, പുരുഷന്‍ കടലുണ്ടി, എ പ്രദീപ് കുമാര്‍, എം.കെ മുനീര്‍, വി.കെ.സി മമ്മദ് കോയ, പി.ടി.എ റഹിം, കാരാട്ട് റസാക്ക്, ജോര്‍ജ്ജ് എം. തോമസ്, അഹമ്മദാബാദില്‍ നിന്നുള്ള രാജ്യസഭാംഗം ഡോ. അമീ യജ്‌നിക് എന്നിവരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്.

മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ തീരുമാന പ്രകാരമാണ് ജനപ്രതിനിധികള്‍ തുക അനുവദിച്ച് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയത്.

Comments

COMMENTS

error: Content is protected !!