KOYILANDILOCAL NEWS
നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. സമൂഹത്തെ കാര്‍ന്നു തിന്നുന്ന അപകടത്തിനെതിരെ കുട്ടികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി എക്സൈസ് വുമൺ സിവിൽ ഓഫീസർ ഷൈനിയാണ് ക്ലാസ് നടത്തിയത്.
ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗൈഡ്സ് യൂണിറ്റ് അംഗം റിയാ ദിനേഷ് സ്വാഗതവും ഗൈഡ്സ് യൂണിറ്റ് അംഗം ഹന ഫരീദ നന്ദിയും പറഞ്ഞു . അധ്യാപിക മാരായ സിന്ധു വി കെ , സിന്ധു കെ കെ അനുഷ എന്നിവർ ഈ ക്ലാസിന് നേതൃത്വം നൽകി.
ക്ലാസിനു ശേഷം ലഹരിക്കെതിരെയുള്ള വിമുക്തി മിഷന്റേയും എക്സൈസ് വകുപ്പിന്റേയും നേതൃത്വത്തിലുള്ള ജില്ലാ തല ചുമർ ചിത്ര മത്സരത്തിന്റെ ഭാഗമായി മൂന്നാം സ്ഥാനം കിട്ടിയ ചിത്രവും ഷൈനി ബി എൻ സന്ദർശിച്ചു.
Comments