KERALA

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, ഹയർസെക്കൻഡറി, വ വോക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വി ഹെൽപ്പ് എന്ന പേരിലാണ് സൗജന്യ കൗൺസിലിംഗ് നൽകുന്നത്. പരീക്ഷ അവസാനിക്കുന്നത് വരെ എല്ലാ പ്രവർത്തി ദിവസവും കൗൺസിലിംഗ് പ്രവർത്തനം ലഭ്യമാകും.

1800 4252844 എന്ന ട്രോൾ ഫ്രീ നമ്പറിൽ കൗൺസിലിംഗ് ലഭ്യമാക്കും. ഊഷ്ണ കാലത്ത് വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്വകര്യമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളമടക്കമുള്ള കാര്യങ്ങൾ പരീക്ഷാ ഹാളിൽ ഉറപ്പാകും. സ്കൂൾക്ക് തുകയില്ലായ്മ എന്ന പ്രശ്നം ഒരു ജില്ലയിൽ നിന്നും ഇതുവരെ ഉയർന്ന് വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. നിംഹാൻസ് ബാംഗ്ലൂരിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. ടോൾഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകുന്നതാണ്. എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button