KERALA
തൃശ്ശൂരിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

തൃശ്ശൂർ: കാർ പാറമടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ ശ്യാം മൂത്തേടത്ത്, ജോർജ് പുന്നേലി പറമ്പിൽ, പടിഞ്ഞാറേ പുത്തൻചിറ ടിറ്റോ താക്കോൽക്കാരൻ എന്നിവരാണ് മരിച്ചത്. മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്.
പാറമടയ്ക്ക് നൂറ് അടിയോളം ആഴമുണ്ടെന്നാണ് വിവരം. സ്കൂബ ഡൈവിങ് സംഘം എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പാറമടയുടെ കൈവരികൾക്ക് വേണ്ട സുരക്ഷയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Comments