Download WordPress Themes, Happy Birthday Wishes

Android

ജൂലൈ 22-ന് കോഴിക്കോട് ജില്ലയില്‍ ‘റെഡ്’ അലേര്‍ട്ട്

ജൂലൈ 21 ന് ഇടുക്കി,  കാസര്‍ഗോഡ്   എന്നി ജില്ലകളില്‍, ജൂലൈ  22 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍   എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’  (RED ALERT!) അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (Extremely Heavy 24 മണിക്കൂറില്‍ 204 mm ല്‍ കൂടുതല്‍ മഴ) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന ...

Read More »

വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കണം

മലപ്പുറം : ദേശീയപാതയില്‍ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് റോഡ് ആക്‌സിഡന്റ് ആക് ഷന്‍ഫോറം മലപ്പുറം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. റോഡ് വികസനവുമായി ബന്ധപ്പെട്ട് തിരക്കേറിയ ദേശീയ പാതകളില്‍ നടന്നു വരുന്ന റോഡ് റിപ്പയര്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് എ കെ ജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികള്‍ക്ക് സ്വീകരണവും വനിതാഫോറം ബ്രാഞ്ച് കമ്മിറ്റി രൂപീകരണവും , റാഫ് ജാക്കറ്റ് വിതരണവും ...

Read More »

അടിസ്ഥാന സൗകര്യങ്ങളില്ലാതെ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് ഇല്ലാതാകുമ്പോള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുന്നത് കോടികളാണ് . 14 നിലകളോടെയുള്ള ബഹുനിലക്കെട്ടിടം ഉപയോഗശൂന്യമായാണ് കിടക്കുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോഴിക്കോട് എംഎല്‍എ എ പ്രദീപ്കുമാര്‍ പറഞ്ഞു   അത്യാധുനിക ഷോപ്പിങ് കോംപ്ലകസോടെ വരുമാനം കൂട്ടാന്‍ വേണ്ടിയായിരുന്നു കെഎസ്ആര്‍ടിസി നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ബസ്സ് ടെര്‍മിനല്‍ പൊതുജനങ്ങള്‍ക്ക് തുറന്ന കൊടുത്തത്. മലബാറിലെ തന്നെ ഏറ്റവും വലിയ കെഎസ്ആര്‍ടിസി ടെര്‍മിലാണിത്. എന്നാല്‍ ടെര്‍മിനലില്‍ എത്തുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണതയില്‍ വന്നിട്ടില്ല . ടെര്‍മിനലിന്റെ ...

Read More »

മഴയെയും പ്രളയത്തെയും അതിജീവിക്കുന്ന റോഡുകള്‍ക്ക് പ്രാമുഖ്യം നല്കും – മന്ത്രി ജി സുധാകരന്‍

നാദാപുരത്തെ സമഗ്ര വികസനത്തിന് പ്രാധാന്യം നല്‍കും കേരളത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന മുഴുവന്‍ റോഡുകളും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മിക്കുന്നതെന്നും ഡിസൈന്‍ഡ് റോഡുകള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ്മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മഴയെയും പ്രളയത്തെയും അതിജീവിക്കുന്ന റോഡുകള്‍ക്ക് പ്രാമുഖ്യം നല്‍കും. വില്യാപ്പള്ളി – എടച്ചേരി – ഇരിങ്ങണ്ണൂര്‍ റോഡ് രണ്ടാം ഘട്ട പരിഷ്‌ക്കരണ പ്രവൃത്തി എടച്ചേരി മീശമുക്ക് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  നാദാപുരം മണ്ഡലത്തില്‍ മാത്രം 331 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പ് പണം നല്‍കി കഴിഞ്ഞു. ...

Read More »

മൂന്ന്, അഞ്ച് വളവുകളിലെ നവീകരണം പൂര്‍ത്തിയായി വികസന പാതയില്‍ താമരശേരി ചുരം റോഡ്

പൂര്‍ണ്ണമായി പരിഹരിക്കുന്നത് വരെ ചുരം റോഡിലെ പ്രശ്‌നങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്’. പ്രളയകാലത്ത് വന്‍തകര്‍ച്ച നേരിട്ട സമയം ചുരം സന്ദര്‍ശിച്ച മന്ത്രിമാര്‍ ആവര്‍ത്തിച്ച ഈ വാക്കുകള്‍ വെറുതെയല്ലെന്ന് ചുരത്തിലൂടെ കടന്നുുപോകുന്നവര്‍ക്ക്  ബോധ്യമാകും. പ്രളയത്തില്‍ ഇടിഞ്ഞ്താഴ്ന്ന ഭാഗത്ത് കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍, മൂന്ന്, അഞ്ച് വളവുകള്‍ വീതി കൂട്ടി നവീകരിക്കല്‍, തകര്‍ന്ന പാര്‍ശ്വഭിത്തികളുടെ നവീകരണം  — യാത്ര ദുരിതമായിരുന്ന കാലത്തെ വിസ്മൃതിയിലാക്കി വികസന പാതയിലൂടെ താമരശേരി ചുരം മാറുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ സമാനതകളില്ലാത്ത വികസന പ്രവൃത്തികളാണ് ചുരം റോഡില്‍ നടപ്പാക്കിയത്. പൂര്‍ത്തിയായ പ്രവൃത്തികളുടെ ഉദ്ഘാടനം ...

Read More »

അക്ഷയ ജീവനക്കാര്‍ക്ക് ശില്‍പശാല നടത്തി

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ അക്ഷയ ജീവനക്കാര്‍ക്കുള്ള ശില്‍പശാല വടകര സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. എംബ്ലോയിമെന്റ് ഓഫീസര്‍ സന്തോഷ് കുമാര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി അധ്യക്ഷത വഹിച്ചു. വാടക വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്ക് ഉടമയുടെ സമ്മത പത്രം ഇല്ലാതെ തന്നെ പുതിയ കാര്‍ഡിന് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് മേധാവി അംഗീകരിച്ച താമസ സര്‍ട്ടിഫിക്കറ്റ് മതിയെന്നുമുളള നിര്‍ദേശങ്ങള്‍ ശില്‍പ്പശാലയില്‍  നല്‍കി. പുതിയ റേഷന്‍ കാര്‍ഡിന്റെ അപേക്ഷയില്‍ 25000 രൂപക്ക് മുകളില്‍ ...

Read More »

ജനകീയം ഈ അതിജീവനം ; പൊതുജന സംഗമം 20 ന്

പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള നിര്‍മാണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് പൊതുജന സംഗമം നടത്തും. ജൂലായ് 20 ന് താമശ്ശേരിയിലാണ് ജനകീയം ഈ അതിജീവനം എന്ന പേരില്‍ ജില്ലയിലെ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായ 2018 ലെ പ്രളയത്തില്‍ നാശനഷ്ടങ്ങളും ജീവഹാനിയും ഉള്‍പ്പെടെ സംഭവിച്ച കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നത്.  മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പൊതുജന സംഗമം നടത്തുക. ജില്ലയിലെ ...

Read More »

ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉണ്ടാകണം മന്ത്രി ടി പി രാമകൃഷ്ണൻ

സംസ്ഥാനത്ത് ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഉണ്ടാകണം ഇതിനായി സര്‍ക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമൊപ്പം ജനങ്ങളും സഹകരിക്കണം, ഇത്തരം മനുഷ്യത്വ പരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ...

Read More »

നികുതി നിരക്ക് പ്രാബല്യത്തിൽ; പെട്രോളിന് 2.50, ഡീസലിന് 2.47 രൂപയും കൂടി

  കൊച്ചി∙ കേന്ദ്ര ബജറ്റിനെ തുടർന്ന് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി. ബജറ്റിൽ ചുമത്തിയ അധിക നികുതിക്കു മുകളിൽ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വർധന. എന്നാൽ സംസ്ഥാനത്തിന് വരുമാന വർധന ഉണ്ടാകില്ല എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം. ഇന്ധന എക്സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളിൽ ഓരോ രൂപയുടെ വർധനയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും കൂടിയത് 2 രൂപ വീതം. അടിസ്ഥാന വിലയ്ക്കും കേന്ദ്ര ...

Read More »

ബജറ്റ്‌ അവതരണം തുടങ്ങി; അഞ്ച് വര്‍ഷത്തിനകം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ ലക്ഷ്യം

ന്യൂഡൽഹി > രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു. അര നൂറ്റാണ്ടിനുശേഷമാണ് ഒരു വനിത പൊതുബജറ്റ് അവതരിപ്പിക്കുന്നത്‌. 1970-ൽ ധനമന്ത്രാലയത്തിന്റെ കൂടി ചുമതലയുണ്ടായിരുന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു ശേഷം ആദ്യമായാണ് ഒരു വനിത ബജറ്റ് അവതരിപ്പിക്കുന്നത്.   സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കാനായി വായ്പകൾക്കും ഉത്പന്നങ്ങൾക്കും ഡിമാൻഡ് ഉയർത്താനായുള്ള നടപടികൾ ബജറ്റിലുണ്ടാകും എന്നാണ്‌ പ്രതീക്ഷ.

Read More »