എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എൻ സി പി -അജിത് പവാർ വിഭാഗം മുഖ്യമന്ത്രിക്ക് കത്തുനൽകി

തിരുവനന്തപുരം: എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എൻ സി പി -അജിത് പവാർ വിഭാഗം മുഖ്യമന്ത്രിക്ക് കത്തുനൽകി. പകരം കുട്ടനാട് എം എൽ എ തോമസ് കെ  തോമസിനെ മന്ത്രിയാക്കണമെന്നും കത്തിലുണ്ട്.

അജിത് പവാർ വിഭാഗത്തെ എൻ സി പിയുടെ ഔദ്യോഗികവിഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കത്ത് നൽകിയതെന്ന് ഈ വിഭാഗത്തിൻറെ സംസ്ഥാന പ്രസിഡൻറായി നിയമിതനായ എൻ എ  മുഹമ്മദ്കുട്ടി അറിയിച്ചു. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബി ജെ പി മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം പാർട്ടി നിൽക്കുമെന്ന് എൻ എ  മുഹമ്മദ് കുട്ടി പറഞ്ഞു.

Comments
error: Content is protected !!