LOCAL NEWS

അംഗൻവാടി ടീച്ചർക്ക് യാത്രയയപ്പ് നൽകി

തുറയൂർ: തുറയൂർ പാലച്ചുവട് അംഗൻവാടിയിൽ 38 വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന ഗീതക്ക് പാലച്ചുവട് പൗരാവലി യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ അദ്ധ്യക്ഷയായിരുന്നു. വിവിധ സംഘടനകളും വ്യക്തികളും ഉപഹാരങ്ങൾ നൽകി. ഗ്രാമ പഞ്ചായത്ത് മെമ്പർ സുലേഖ, മണിദാസ് പയ്യോളി, കനകദാസ് തുറയൂർ, എം കെ സുരേന്ദ്രൻ, ഇ വി വീജീഷ്, ടി പി ബിജു, മനോജ് മാവുള്ളാട്ടിൽ, സി കെ സുരേഷ് ബാബു, അംഗൻവാടി ടീച്ചർ സ്വാസിലി എന്നിവർ സന്നിഹിതരായിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button