തക്കാളി ജ്യൂസ് ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം……

തക്കാളി ഒരു പച്ചക്കറിയെന്ന നിലയിലാണ് കൂടുതലും ആളുകളും കണക്കാക്കുന്നത്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തക്കാളി ജ്യൂസും ഒരു അപൂർവ വിഭവമായി കാണേണ്ടതില്ല. എന്നാൽ പലർക്കും തക്കാളി ജ്യൂസിനോട് തന്നെ ഒരു വിമുഖതയാണ്. പലതരം കറികളിലേക്കും രുചി കൂട്ടാനുള്ള ഒരു ചേരുവയെന്ന നിലയിലാണ് തക്കാളിക്ക് സ്വീകാര്യത കൂടുതൽ. ആരോഗ്യഗുണമുള്ള ഒരു പഴമായോ, വിഭവമായോ ഒന്നും ആരും തന്നെ പരിഗണിക്കാറില്ല. എന്നിരുന്നാലും ആരോഗ്യത്തിനേറെ ഗുണങ്ങൾ നൽകുന്ന ഒന്ന് തന്നെയാണ് തക്കാളിയെന്ന സംശയമില്ലാതെ പറയാം.

തക്കാളി ജ്യൂസിന്‍റെ പ്രധാനപ്പെട്ട ഗുണങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം…

  • മനുഷ്യ ശരീരത്തിനാവശ്യമായ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം തക്കാളിയിൽ സമ്പന്നമാണ്. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, വൈറ്റമിൻ കെ, പൊട്ടാസ്യം, കാത്സ്യം എന്നിവയെല്ലാം തക്കാളിയില്‍ അടങ്ങിയിരിക്കുന്നു.
  • ആരോഗ്യ പ്രതിരോധ ശേഷി വർധിപ്പിക്കാൻ തക്കാളി ജ്യൂസ് കഴിക്കുന്നത് സഹായിക്കും. തക്കാളിയിലുള്ള ‘ലൈസോപീൻ’, ‘ബീറ്റ കെരോട്ടിൻ’ എന്നീ ഘടകങ്ങൾ ഇതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധയും ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും തക്കാളി സഹായിക്കുന്നു.
  • തക്കാളിയിൽ അടങ്ങിയിരിക്കുന്ന ‘ലൈസോപീൻ’ എന്ന ഘടകം ശരീരത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോള്‍ പുറന്തള്ളുന്നതിന് സഹായിക്കും. അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അതായത് തക്കാളി ജ്യൂസ് ഹൃദയത്തിനും ഗുണകരം.

തക്കാളി ചർമത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് തക്കാളിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ഇതിന് സഹായകമാകുന്നത്. അതിനാല്‍ തന്നെ തക്കാളി ജ്യൂസും ചര്മത്തിന് ഗുണകരമാണ്.

ചർമം പോലെ തന്നെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തക്കാളി സഹായിക്കുന്നു. തക്കാളിയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ എ ആണ് കണ്ണിന്‍റെ ആരോഗ്യത്തിന് ഗുണകരമായി പ്രവർത്തിക്കുന്നത്. കാഴ്ചാശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനുമെല്ലാം തക്കാളി സഹായിക്കുന്നു.

ദഹനപ്രശ്നങ്ങളെയും ഒരു പരിധി വരെ നിയന്ത്രിക്കുന്നതിന് തക്കാളി ഗുണകരമാണ്. തക്കാളിയിലുള്ള ഫൈബര്‍ ദഹനത്തിനൊപ്പം ശരീരഭാരം കുറക്കാനും സഹായിക്കുന്നു.

Comments
error: Content is protected !!