KOYILANDILOCAL NEWS

അദ്ധ്യാപക ദിനത്തിൽ സി എം കേളപ്പൻ മാസ്റ്ററെ ആദരിച്ചു

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ദിനത്തിൽ ‘സമാദരം’ പരിപാടിയിൽ സി എം കേളപ്പൻ മാസ്റ്ററെ ആദരിച്ചു.  കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ.നിർമ്മലടീച്ചർ പൊന്നാട അണിയിച്ചാണ് മാസറ്ററെ ആദരിച്ചത്.

ഗ്രന്ഥശാലാ പ്രസിഡണ്ട് വിനോദ് ആതിര അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിതാ ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം.സുരേഷ്, മോളി കെ എം, ഭരണ സമിതി അംഗങ്ങളായ വി പിസദാനന്ദൻ, റയീസ് കുഴുമ്പിൽ, എന്നിവരും സി ഹരീന്ദ്രൻ, സി കെ ബാലകൃഷ്ണൻ, സഫീറ കാര്യാത്ത് തുടങ്ങിയവരും സംസാരിച്ചു. സി എം കേളപ്പൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. ഗ്രന്ഥശാല സെക്രട്ടറി പി ശ്രീജിത്ത് സ്വാഗതവും റയീസ് കുഴുമ്പിൽ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button