KOYILANDILOCAL NEWS

അരങ്ങ് 2023; കൊയിലാണ്ടി താലൂക്ക് കലോത്സവത്തില്‍ പയ്യോളി സിഡിഎസിന് ഓവറോള്‍ കിരീടം

കുടുംബശ്രീ അരങ്ങ് 2023 കൊയിലാണ്ടി താലൂക്ക് കലോത്സവത്തില്‍ പയ്യോളി സിഡിഎസിന് ഓവറോള്‍ കിരീടം. 79പോയിന്റ് നേടിയാണ് പയ്യോളി വിജയികളായത്. ചേമഞ്ചേരി, തുറയൂര്‍ സിഡിഎസുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് കലോത്സവം നടന്നത്. 
മത്സര വേദിയിൽ 23 മുതൽ 63 വരെ പ്രായമുള്ളവർ മാറ്റുരച്ചപ്പോള്‍ നിറഞ്ഞ സദസ്സില്‍ ഹര്‍ഷാരവമുയര്‍ന്നു. സംഘനൃത്തത്തില്‍ കാളിയും കാട്ടുമുത്തിയുമായി കുടുംബശ്രീ അംഗങ്ങള്‍ അരങ്ങു വാണു. തിരുവാതിര കളിയിലും നാടോടി നൃത്തത്തിലും മികച്ച പ്രകടനമായിരുന്നു കാഴ്ച്ച വച്ചത്.. ഒപ്പന, നാടകം, നാടന്‍പാട്ട്, ശിങ്കാരി മേളം, മിമിക്രി, മോണോ ആക്ട് തുടങ്ങി 30 ഇനങ്ങളിലാണ് സ്റ്റേജ് മത്സരങ്ങള്‍ നടന്നത്.  ചിത്ര രചന (പെന്‍സില്‍) ജലഛായം, കഥാ-കവിതാ രചന, കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളിലായാണ് സ്റ്റേജിതര മത്സരങ്ങള്‍ അരങ്ങേറിയത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button