LOCAL NEWSUncategorized

ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഏഴു വർഷം കഠിന തടവും രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും

 

നടുവണ്ണൂർ സ്വദേശി മന്ദംകാവ് ലക്ഷം വീട് കോളനി വാസു (61 ) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പിപോക്സോ നിയമപ്രകാരവും, പട്ടികജാതി സംരക്ഷണ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.2019 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത് റോഡിൽ കളിക്കുക ആയിരുന്ന കുട്ടിയെ പ്രതി വീട്ടിലേക്കു മിട്ടായി തരാം എന്ന് പറഞ്ഞു വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു. , ബാലിക വീട്ടിൽ പോയി രക്ഷിതാക്കളോട് കാര്യം പറയുകയും അവർ പിന്നീട് പരാതി കൊടുക്കുകയും ആയിരുന്നു.

ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, താമരശ്ശേരി ഡി വൈ എസ് പി കെ പി അബ്ദുൽ റസാഖ് ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button