ആശുപത്രിയിലെ ശോച്യാവസ്ഥയ്ക്കെതിരെ കോൺഗ്രസ് ധർണ്ണ നടത്തി
കൊയിലാണ്ടി: ഗവ: ആശുപത്രിയിലെ ശോച്യാവസ്ഥയ് ക്കെതിരെ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കേരളത്തിൽ രണ്ട് താലൂക്ക് ആശുപത്രിയിൽ മാത്രം സി ടി സ്കാൻ ഉള്ളൂ. ഇത് മുഴുവൻ സമയം പ്രവർത്തിപ്പിക്കണമെന്നും, അതിനാവശ്യമായ പ്രത്യേക ഡോക്ടർമാരെയും , ടെക്നീഷ്യൻമാരേയും നിയമിക്കുക, ഡയലായിസ് കൂടുതൽ രോഗികൾക്ക് ഗുണം കിട്ടുന്ന വിധത്തിൽ ഷിഫ്റ്റ് വർദ്ധിപ്പിക്കുക, കാർഡിയോളജി, ഡെന്റൽ തുടങ്ങി സ്പെഷലൈസ്ഡ് ഡോക്ടർമാരെ നിയമിക്കുക, ഒപിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുക, ശുചി മുറി മാലിന്യം വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ മണ്ഡലം പ്രസിഡന്റ് എം സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
കെ സുരേഷ് ബാബു, വി ടി സുരേന്ദ്രൻ, വൽസരാജ് കേളോത്ത്, കെ പി വിനോദ് കുമാർ, പി വി ആലി, സുരേഷ് ബാബു മണമൽ, പി വി മനോജ്, എം കെ സായിഷ് , എം എം ശ്രീധരൻ, വി വി പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.