KOYILANDILOCAL NEWS

ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വടയക്കണ്ടി നാരായണന് യാത്രയയപ്പും ഇംഗ്ലീഷ് ഫോർ കരിയർ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു

ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന, സംഘടനയുടെ പ്രസിഡണ്ടായ വടയക്കണ്ടി നാരായണന് യാത്രയയപ്പും “ഇംഗ്ലീഷ് ഫോർ കരിയർ” എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പി ച്ചു. കാരപ്പറമ്പ് ജി എച്ച് എസ് എസിൽ നടന്ന പരിപാടി കവി വിമീഷ് മണിയൂർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഡിഇഒ കെ പി ധനേഷ്, കവി എം വി ഫാബിയാസ് എന്നിവർ അതിഥികൾ ആയി.

30 വർഷത്തിലേറെയായി സംസ്ഥാനത്തെ ഇംഗ്ലീഷ് അധ്യയന – അധ്യാപന രംഗങ്ങളിൽ ഇടപെടുന്ന സംഘടനയാണ് ഇംഗ്ലീഷ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ. സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഇംഗ്ലീഷ് ബിരുദധാരികളായ അധ്യാപകരെ നിയമിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് വേണ്ടി പ്രവർത്തിച്ച സംഘടനയാണ് ഇത്. എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് എളുപ്പമാക്കാൻ ലക്ഷ്യം വെച്ച് നടത്തുന്ന “ഈസി ഇംഗ്ലീഷ്” പരിപാടി 20 വർഷത്തിലേറെയായി ചെയ്തുവരുന്നു. കോവിഡ് കാലത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ലാപ്പ് (ലാംഗ്വേജ് എക്സിസിഷൻ പ്രോഗ്രാം) എന്ന ഓൺലൈൻ ശില്പശാല പരമ്പര 92 ആഴ്ചകൾ പിന്നിട്ട് കഴിഞ്ഞു. സംഘടനയുടെ ഈ പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്വം നൽകിയ ആളാണ് ഇപ്പോൾ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന വടയക്കണ്ടി നാരായണൻ.

സെമിനാറിന്റെ മോഡറേറ്റർ, പ്രബന്ധ അവതാരകർ, ചർച്ചയിൽ പങ്കെടുക്കുന്നവർ എന്നിവരെല്ലാം വിദ്യാർത്ഥികളായിരുന്നു. തിരുവങ്ങൂർ എച്ച് എസ് എസ് ലെ മീനാക്ഷി അനിൽ മോഡറേറ്റർ ആയി. “ഇംഗ്ലീഷ് ഫോർ ഇൻറർ നാഷണൽ ഓപ്പർച്യൂണിറ്റീസ്” എന്ന പ്രബന്ധം കാരപ്പറമ്പ് ജി എച്ച് എസ് എസിലെ ജഹാന പർവീണും “ഇംഗ്ലീഷ് ഫോർ ഐടി” എന്ന പ്രബന്ധം തിരുവങ്ങൂർ എച്ച് എസ് എസ് ലെ ആയിഷ നമ്രയും “ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ്” എന്ന പ്രബന്ധം മാത്തറ സി ഐ ആർ എച്ച് എസ് എസ് ലെ ആയിഷ രദ് വയും അവതരിപ്പിച്ചു.

സി ബൈജു അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ഷാദിയ ബാനു, ഓമന അമ്പിളി, ഇ അബ്ദുസമദ്, ആൻസി ധനേഷ്, റീന മാത്തറ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ നടത്തിയ സംസ്ഥാനതല പ്രസംഗ മത്സരത്തിൽ വിജയികളായ മീനാക്ഷി അനിൽ, അയന മറിയം, മുഹമ്മദ് ഷെബിൻ ഷരീഫ് എന്നിവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button