KERALAUncategorized

എ എസ് ഐയുടെ വീടിന് മുന്നിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ

എ എസ് ഐയുടെ വീടിന് മുന്നിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ്(24) ആണ്  മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേലുള്ള വീടിനോട് ചേർന്ന ഷെ‌ഡ്ഡിൽ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സംശയം. എ എസ് ഐയുടെ മകളുടെ സഹപാഠിയാണ് സൂരജ്. ഇന്നലെ രാത്രി പത്തുമണിയ്ക്ക് ശേഷം സൂരജ് എസ് ഐയുടെ വീട്ടിലെത്തിയിരുന്നു. സുരേഷ് കുമാറിന്റെ ഭാര്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവിടെവച്ച് സൂരജും വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടായി. പിന്നാലെ വീട്ടുകാർ സൂരജിനെ തിരിച്ചയച്ചിരുന്നു.

പിന്നീട് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സൂരജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. വീടിന് സമീപത്തുനിന്ന് സൂരജിന്റെ ബൈക്കും കണ്ടെത്തി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button