LOCAL NEWS

കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ ടൗൺഹാൾ പരിസരത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു

കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ നേതൃത്വത്തിൽ ടൗൺഹാൾ പരിസരത്ത് ഞാറ്റുവേല ചന്ത ആരംഭിച്ചു. ഊരള്ളൂർ അഗ്രോ സർവീസ് സെന്ററും കൃഷിഭവനും ചേർന്ന് നടത്തുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ നിർവഹിച്ചു. നഗരസഭാ വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ കെ ഇ ഇന്ദിര അധ്യക്ഷത വഹിച്ചു.

ഞാറ്റുവേല ചന്തയിൽ കർഷകർക്ക് ആവശ്യമായ വിവിധ ഇനം നടീൽ വസ്തുക്കൾ, പച്ചക്കറി വിത്തുകൾ, തൈകൾ, വളങ്ങൾ എന്നിവ ലഭ്യമാണ്.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത് മാസ്റ്റർ, വാർഡ് കൗൺസിലർമാരായ എ.ലളിത, ആർ കെ.കുമാരൻ, കൃഷി ഓഫീസർ പി വിദ്യ, കൃഷി അസ്സിസ്റ്റന്റുമാരായ അംന, അപർണ തുടങ്ങിയവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button