LOCAL NEWS

കൊയിലാണ്ടി ഹർത്താൽ പൂർണ്ണം


കൊയിലാണ്ടി: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് കൊയിലാണ്ടിയിൽ ആരംഭിച്ചു. കടകൾ പൂർണ്ണമായും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട് ‘ ധനകാര്യ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞ് കിടക്കുകയാണ്.പ്രധാന വ്യാപാര കേന്ദമായ ഹാർബറിൽ മൽസ്യവിൽപ്പന തകൃതിയായി നടക്കുന്നു. അനിഷ്ടാ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ  പോലിസ് പെട്രോളിംഗ് നടത്തുന്നുണ്ട്. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നെങ്കിലും പ്രസിഡണ്ട് കെ.പി.ശ്രീധരൻ മാത്രമാണ് കട തുറന്നത്.വിവിധതൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടന്നു തുടർന്ന് നടന്ന പൊതുയോഗം കെ.ദാസൻ ഉൽഘാടനം ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button