KERALA
കൊല്ലത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടി പാമ്പു കടിയേറ്റ് മരിച്ചു
കൊല്ലം ∙ പുത്തൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന അഞ്ചു വയസുകാരൻ പാമ്പു കടിയേറ്റു മരിച്ചു. മാവടി ആറ്റുവാശേരി തെങ്ങുവിള മണിമന്ദിരത്തിൽ മണിക്കുട്ടന്റെ മകൻ ശിവജിത്താണു മരിച്ചത്. ഉറങ്ങിക്കിടന്ന കുട്ടിക്കു പുലർച്ചെയാണു കടിയേറ്റത്. കാൽ നീരു വച്ചു വീർത്തതിനെ തുടർന്നു താലൂക്ക് ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവടി ജിഎൽപിഎസ് സ്കൂൾ വിദ്യാർഥിയായിരുന്നു.
Comments