DISTRICT NEWS
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബ് അടച്ചുപൂട്ടി
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബ് അടച്ചുപൂട്ടി. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബിലേക്ക് സ്റ്റെൻഡുൾപ്പെടെയുള്ള സാധനങ്ങൾ നൽകിയ വകയിലുള്ള കുടിശിക 2 കോടിയായതോടെ സാധനങ്ങൾ നൽകുന്നത് വിതരണക്കാർ നിർത്തിയതിനാലാണ് കാത്ത് ലാബ് അടച്ചുപൂട്ടേണ്ടി വന്നത്. കഴിഞ്ഞ ഏപ്രിൽ മുതലുള്ള തുക കുടിശികയായെന്ന് വ്യാപാരികൾ പറഞ്ഞു. ചിലർക്കു മാത്രം ഏപ്രിലിലെ പണം നൽകിയിട്ടുണ്ട്. മറ്റുള്ളവർക്കും അതും കിട്ടിയിട്ടില്ല.
കുടിശിക തുക ലഭിച്ചില്ലെങ്കിൽ സാധനങ്ങളുടെ വിതരണം നിർത്തുമെന്ന് നേരത്തേ തന്നെ ജില്ലാ മെഡിക്കൽ ഓഫിസർ, ആശുപത്രി സൂപ്രണ്ട്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ തുടങ്ങിയവരെയെല്ലാം അറിയിക്കുകയും നിവേദനം നൽകുകയും ചെയ്തതാണെന്നു വിതരണക്കാർ പറഞ്ഞു. കുടിശിക കിട്ടാതെ ഇനിയും മുന്നോട്ടു പോകാൻ പറ്റാത്തതിനെ തുടർന്നാണ് വിതരണം നിർത്തിയതെന്ന് ഇവർ കൂട്ടിച്ചേർത്തു.
Comments